Flash News

കിഫ്ബി: പദ്ധതികള്‍ തയ്യാറാക്കാന്‍ 100 കോടി



തിരുവനന്തപുരം: കിഫ്ബിയി ല്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതിക ള്‍ തയ്യാറാക്കാന്‍ 100 കോടി രൂപ നീക്കിവച്ചിട്ടുള്ളതായി മന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. വിവിധ വകുപ്പുകളുടെ പദ്ധതികളുടെ അടങ്കലും വിശദ പദ്ധതിരേഖയും തയ്യാറാക്കുന്നതിനുള്ള ചെലവുകള്‍ക്ക് ഇതില്‍ നിന്നുള്ള തുക ഉപയോഗിക്കാം. അംഗീകൃത ഏജന്‍സികളുടെ സഹായം ഇക്കാര്യത്തില്‍ ഉപയോഗിക്കാമെന്നും ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടിയായി മന്ത്രി അറിയിച്ചു. കിഫ്ബി ഫണ്ട് മൂലധനം ചെലവിനു മാത്രമേ ഉപയോഗിക്കാനാവൂ. ഇതിനാലാണ് പദ്ധതി തയ്യാറാക്കാന്‍ പ്രത്യേക തുക നീക്കിവയ്ക്കുന്നത്. കേരളത്തിലെ മൂലധനച്ചെലവ് മൊത്തവരുമാനത്തിന്റെ 1.5 ശതമാനം മാത്രമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഇതു 3 ശതമാനം മുതലാണ്. ഈ മൂലധന നിക്ഷേപ കുറവ് പരിഹരിക്കാനാണ് കിഫ്ബിയിലൂടെ ശ്രമിക്കുന്നത്.
Next Story

RELATED STORIES

Share it