kozhikode local

കിനാലൂര്‍ മാതൃകാ വ്യവസായ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ

ബാലുശ്ശേരി: കിനാലൂരില്‍ കെഎസ്‌ഐഡിസിയുടെ വ്യവസായ വളര്‍ച്ചാകേന്ദ്രത്തില്‍ നിര്‍മിച്ച മാതൃകാവ്യവസായ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനവും വ്യവസായ പാര്‍ക്കിന്റെ രണ്ടാം പാദവികസനപ്രവര്‍ത്തനങ്ങളുടെയും പുതിയകെട്ടിടത്തിന്റെ തറക്കല്ലിടലും വ്യവസായ, കായിക, യുവജനകാര്യ മന്ത്രി എ സി മൊയ്തീന്‍ നാളെ നിര്‍വഹിക്കും. ബാലുശ്ശേരിഎംഎല്‍എ പുരുഷന്‍ കടലുണ്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തൊഴില്‍, എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍, കോഴിക്കോട് എംപി എം കെ രാഘവന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.വ്യവസായ പിന്നാക്ക അവസ്ഥയിലുള്ള ജില്ലകളിലെ വ്യാവസായികഅന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണംചെയ്ത പദ്ധതിയാണ് വ്യവസായവളര്‍ച്ചാ കേന്ദ്രങ്ങള്‍. ഭാരത സര്‍ക്കാരിന്റെ ഈ സ്‌ക്കീമിന് കീഴില്‍  1998ല്‍  ആരംഭിച്ചതാണ് കിനാലൂര്‍വ്യവസായവളര്‍ച്ചാകേന്ദ്രം. നിലവിലുണ്ടായിരുന്ന രണ്ട് മാതൃകാവ്യവസായകെട്ടിടസമുച്ചയംമുഴുവനായുംഅലോട്ട്‌ചെയ്യപ്പെട്ടു കഴിഞ്ഞു. പുതുതായി 60,000 സ്‌ക്വയര്‍ ഫീറ്റ്‌വരുന്ന ഒരുമാതൃകാവ്യവസായസമുച്ചയം 14 കോടിരൂപ ചെലവില്‍സജ്ജമാക്കിയിട്ടുണ്ട്്.  രണ്ടേക്കര്‍ സ്ഥലത്ത് 13 കോടിച്ചെലവില്‍സ്ഥാപിച്ച 110 കെവി വൈദ്യുതി സബ് സ്റ്റേഷന്‍ കഴിഞ്ഞയാഴ്ച പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുകയുംചെയ്തു. 30 കോടി മുതല്‍ മുടക്കില്‍ ഈ പാര്‍ക്കിന്റെരണ്ടാം പാദവികസനം തുടങ്ങുകയാണ്. വ്യവസായ പാര്‍ക്കിന്റെ രണ്ടാം പാദവികസനത്തിന്റെ ഭാഗമായി 75 ഏക്കര്‍ സ്ഥലത്ത് കോംപൗണ്ട് വാള്‍, ഡ്രൈനേജ്, ജലവിതരണം, വൈദ്യുതിഎന്നീഎല്ലാഅടിസ്ഥാന സൗകര്യങ്ങളോടുംകൂടിവികസിപ്പിക്കാനാണുദ്ദേശിക്കുന്നത്. ഇതിന്റെആദ്യപടിയായിഅടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്ഇവിടെതുടക്കംകുറിക്കുകയാണ്. സമയബന്ധിതമായി 30 മാസംകൊണ്ട് ഈ വികസനം പ്രാവര്‍ത്തികമാക്കാനുളളചുമതലകെഎസ്‌ഐഡിസിഏറ്റെടുത്തുകഴിഞ്ഞു.
Next Story

RELATED STORIES

Share it