thrissur local

കിണറ്റില്‍ വീണ മൂര്‍ഖന്‍ പാമ്പിനെ രക്ഷപ്പെടുത്തി

ചാലക്കുടി: കിണറില്‍ വീണ മൂര്‍ഖന്‍ പാമ്പിനെ വനപാലകര്‍ രക്ഷപ്പെടുത്തി കാട്ടിലേയ്ക്ക് വിട്ടു. ചാലക്കുടി കണ്ണമ്പുഴ ക്ഷേത്രത്തിന് സമീപം അമ്പലപ്പാട്ടു മഠത്തില്‍ വെങ്കിടാചലത്തിന്റെ കിണറ്റിലാണ് പാമ്പിനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരിയാരം ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസില്‍ നിന്നുമെത്തിയ വാച്ചര്‍ കെ എ ചന്ദ്രനാണ് കിണറ്റിലിറങ്ങി ഇതിനെ പിടികൂടിയത്. പാമ്പിന് ആറടി നീളമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it