kozhikode local

കിണറ്റില്‍ കോഴിമാലിന്യം തള്ളിയ സംഭവം: മൂന്നു പേര്‍ പിടിയില്‍

മുക്കം: സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ രാത്രി കോഴി മാലിന്യം തള്ളിയ സംഭവത്തില്‍ ഡ്രൈവറടക്കം മൂന്ന് പേരെ  മുക്കം പൊലിസ് അറസ്റ്റ് ചെയ്തു . മലപ്പുറം സ്വദേശികളായ ലോറി ഡ്രൈവര്‍ സാദിഖ് (24),വിപിന്‍, (18)അബ്ദുല്‍ ജലീല്‍ (38) എന്നിവരാണ് അറസ്റ്റിലായത് . നെല്ലിക്കാപറമ്പ് ഗ്രീന്‍വാലി ക്യാംപസിന് സമീപം മോലികാവിലെ സ്വാകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് കോഴി മാലിന്യം തള്ളിയത്.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
മാലിന്യം കിണറ്റിലിട്ട് പിക്കപ്പ് ലോറിയുമായി മടങ്ങുന്നതിനിടയില്‍ വാഹനം വഴിയില്‍വെച്ച് കേടാവുകയായിരുന്നു. വഴിയില്‍ അനാഥമായികിടന്ന പിക്കപ്പ് വാഹനം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.  പൊലിസെത്തി വാഹനം കസ്റ്റഡിയിലെടുത്തു.
കോഴി മാലിന്യം കരാറനുസരിച്ച് ശേഖരിച്ച് തള്ളുന്ന സംഘമാണിതെന്ന് പൊലിസ് പറഞ്ഞു.കോഴി മാലിന്യവുമായി ആദ്യമായി എത്തിയതെന്ന് പിടിയിലായവര്‍ പൊലിസിന് നല്‍കിയ വിവരം. മാലിന്യം തള്ളിയ പ്രദേശത്തെ കിണര്‍ കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വി കെ വിനോദ് ,വാര്‍ഡ് മെമ്പര്‍ എം ടി അഷ്‌റഫ് എന്നിവര്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it