കിണറ്റില്‍ കുഴഞ്ഞുവീണയാളെ അഗ്നിശമന സേന രക്ഷപ്പെടുത്തി
BY kasim kzm13 April 2018 4:45 AM GMT
kasim kzm13 April 2018 4:45 AM GMT
മലപ്പുറം: വീടിനു മുന്‍വശത്തെ കിണറ് വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണ ഗൃഹനാഥനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. മലപ്പുറം പൂക്കോട്ടൂര്‍ പുല്ലാര റോട്ടില് കുറുപ്പത്ത് വീട്ടില്‍ മനോജ് (46)നെയാണ് മലപ്പുറം അഗ്നിശമന സേന അംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചക്ക് 12.50നാണ് സംഭവം. വീട്ടിലെ 25 അടി താഴ്ചയുള്ള കിണറ്റില്‍ മണ്ണും ചളിയും നീക്കം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെ മനോജ് കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് മനോജിനെ കിണറ്റില്‍ നിന്നും പരിക്കേല്‍ക്കാതെ പുറത്തെത്തിക്കുകയായിരുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT