kozhikode local

കിണറുകള്‍ക്ക് വലവിരിച്ച് എസ്ഡിപിഐ വോളന്റിയര്‍ സേന രംഗത്ത്‌

പേരാമ്പ്ര: നിപാ വൈറസ് പനി ബാധിച്ച് നാലുപേര്‍ മരിച്ച പേരാമ്പ്രക്കടുത്ത സൂപ്പിക്കടയില്‍ എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വോളന്റിയര്‍ സേന ഇരുനൂറ് വീടുകളിലെ കിണറുകള്‍ വലയിട്ടുമൂടി. ജില്ലാ കലക്ടറുടെ ജാഗ്രതാ നിര്‍ദ്ദേശം കണക്കിലെടുത്താണ് ഇന്നലെ രാവിലെ എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ഇസ്മയില്‍ കമ്മന, വോളന്റിയര്‍ സേന കോ- ഓഡിനേറ്റര്‍ ഹമീദ് കടിയങ്ങാടിന് വല കൈമാറി പദ്ധതി ഉല്‍ഘാടനം ചെയ്തത്.സേനാ ക്യാപ്റ്റന്‍ അസീസ് പന്തിരിക്കര, കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, എ സി റഷീദ്, പി ടി നാസര്‍, കണ്ടോത്ത് അബ്ദുറഹിമാന്‍, ഒ ടി അലി, സി കെ റാഷിദ്, കെ പി ഗോപി, കുന്നോളി ഇബ്രാഹിം, എ സി റഹിം, ഷംലാല്‍, എ പി മുഹമ്മത്, അല്‍താഫ് തുടങ്ങിയവര്‍ കിണറുകള്‍ക്ക് വല വിരിക്കാന്‍ നേതൃത്വം നല്‍കി. മുസ്തഫ പാലേരി, ഇസ്മയില്‍ കമ്മന, അബ്ദുല്‍ ജലീല്‍ സഖാഫി , കുഞ്ഞമ്മത് പേരാമ്പ്ര, ഹമീദ് എടവരാട് സംബന്ധിച്ചു.
Next Story

RELATED STORIES

Share it