kasaragod local

കിണറില്‍ പാറ കണ്ടതിനെ തുടര്‍ന്ന് സ്‌ഫോടകവസ്തു ഉപയോഗിച്ചു; വീടിന് വിള്ളല്‍



മഞ്ചേശ്വരം: മീഞ്ച പഞ്ചായത്തിലെ 13ാം വാര്‍ഡിലെ കോടിജാലില്‍ ജലനിധി പദ്ധതിക്കായി കുഴിച്ച കിണറില്‍ വെള്ളം ലഭിക്കാനായി സ്‌ഫോടകവസ്തു ഉപയോഗിച്ചു. ഇതേ തുടര്‍ന്ന് സമീപത്തെ വീടിന് വിള്ളല്‍ വീണു. കുലി തൊഴിലാളിയായ യുസുഫിന്റെ വീടിനാണ് വിള്ളല്‍ വീണത്. കഴിഞ്ഞ ദിവസമാണ് സംഭവം. പഞ്ചായത്ത് അധികൃതരും ജലനിധി ഉദ്യോഗസ്ഥരും വിള്ളല്‍ വീണ വീട് അറ്റകുറ്റപ്പണി നടത്താമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ഇത് പാലിച്ചില്ലെന്നാണ് യൂസഫിന്റെ പരാതി. കൊടിജാലിലെ സ്വകാര്യ വ്യക്തിയുടെ  ഒരു സെന്റ് സ്ഥലം വിലക്ക് വാങ്ങിയാണ് കിണര്‍ കുഴിച്ചത്. കിണര്‍ കുഴിക്കുന്നതിനിടയില്‍ പാറ കണ്ടതിനെ തുടര്‍ന്ന് അധികൃതര്‍ പാറപൊട്ടിക്കാന്‍ സ്‌ഫോടകവസ്തു ഉപയോഗിക്കുകയായിരുന്നു. വീടുകളുള്ള സ്ഥലത്ത് സ്‌ഫോടകവസ്തു 100 മീറ്റര്‍ അകലെ മാത്രമെ പൊട്ടിക്കാന്‍ പാടുള്ളു. ഇതൊക്കെ ലംഘിച്ച് സ്‌ഫോടകവസ്തു ഉപയോഗിക്കുകയായിരുന്നുവെന്ന് യൂസഫ് പരാതിപ്പെട്ടു. മഞ്ചേശ്വരം പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it