കിണര്‍ വൃത്തിയാക്കുന്നതിനിടെ മൂന്നുപേര്‍ ശ്വാസംമുട്ടി മരിച്ചു

ചിങ്ങവനം (കോട്ടയം): കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്നുപേര്‍ ശ്വാസംമുട്ടി മരിച്ചു. കുറിച്ചി നെടുങ്ങാടപ്പള്ളി ആന്റണി വര്‍ഗീസ് (ഷിബു-41), പശ്ചിമബംഗാള്‍ മാല്‍ഡ സ്വദേശികളായ ജഹാംഗീര്‍ (26), മുക്താര്‍ (27) എന്നിവരാണു മരിച്ചത്. മൃതദേഹങ്ങള്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
കുറിച്ചി കാലായിപ്പടി ഇടശ്ശേരി ചെല്ലപ്പന്‍ എന്നയാളുടെ വീട്ടുകിണര്‍ വൃത്തിയാക്കവെ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണു സംഭവം. 40 അടിയോളം ആഴമുള്ള കിണര്‍ ബംഗാള്‍ സ്വദേശികള്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസംകിട്ടാതായപ്പോള്‍ ഇവരെ രക്ഷിക്കാനായി ഇറങ്ങിയതായിരുന്നു ആന്റണി വര്‍ഗീസ്. ശ്വാസം കിട്ടാതെ ഇദ്ദേഹവും ബോധരഹിതനായി. നാട്ടുകാര്‍ ഉടന്‍ അഗ്നിശമനസേനയെ വിവരമറിയിച്ചു.
കോട്ടയം യൂനിറ്റിലെ ഫയര്‍മാന്‍ ടി യു ഷാജിയും സംഘവും മൂവരെയും പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. എസ്‌ഐ എം എസ് ഷിബുവിന്റെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു.
Next Story

RELATED STORIES

Share it