Pathanamthitta local

കിണര്‍ റീചാര്‍ജിങ് : സര്‍വേ 15നകം പൂര്‍ത്തിയാക്കണം



പത്തനംതിട്ട: ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ നടത്തുന്ന “ജലസുഭിക്ഷ”കിണര്‍ റീചാര്‍ജിങ് പദ്ധതിയില്‍ മല്ലപ്പുഴശേരി ഗ്രാമ പ്പഞ്ചായത്തിലെ കിണറുടെ സര്‍വേ 15നകം പൂര്‍ത്തിയാക്കാന്‍  വീണാ ജോര്‍ജ് എംഎല്‍എ നിര്‍ദേശിച്ചു. ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് രമാ ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. സര്‍വേ പൂര്‍ത്തിയാക്കിയ പ്രദേശങ്ങളിലെ കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനുളള സാധനങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചതായും അടുത്ത കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുക്കുമെന്നും വൈസ് പ്രസിഡന്റ്് പറഞ്ഞു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി ി രാജന്‍ബാബു പഞ്ചായത്തില്‍ നടത്തിയ തൊഴിലുറപ്പു പദ്ധതി, ഇന്ദിരാ ഭവന നിര്‍മാണ പദ്ധതി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.പഞ്ചായത്തിലെ മറ്റു തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തനങ്ങളും യോഗം അവലോകനം ചെയ്തു.
Next Story

RELATED STORIES

Share it