kozhikode local

കിഡ്‌നി രോഗികള്‍ക്ക് പയ്യോളിയില്‍ തണലൊരുങ്ങുന്നു



പയ്യോളി: വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണല്‍ ഡയാലിസിസ് കേന്ദ്രത്തിന്റെ ഏഴാമത് ശാഖ    പയ്യോളിയില്‍ തുടങ്ങുന്നതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പയ്യോളി നഗരസഭയുടെയും നാലു പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് സെന്റര്‍ തുടങ്ങുന്നത്. തണലിന്റെ പത്താമത് സെന്ററായിരിക്കും ഇത്. പയ്യോളി നഗരസഭ, തിക്കോടി, തുറയൂര്‍, മണിയൂര്‍, മൂടാടി എന്നീ പഞ്ചായത്തുകളിലെ രോഗികള്‍ക്കാണ് മുഖ്യമായും സെന്ററിന്റെ സേവനം ലഭിക്കുക. 30ന് 6.30ന് പെരുമ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സെന്ററിന്റെ പ്രഖ്യാപനം നടത്തും. ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങാനാവും. ഇതിനായി ടൗണിന് സമീപം അഞ്ച് സെന്റ് സ്ഥലം സൗജന്യമായി ലഭിച്ചിട്ടുണ്ട്. ഒന്നരക്കോടി രൂപ ഇതിനായി ജനങ്ങളില്‍ നിന്ന് സമാഹരിക്കും. സൗജന്യനിരക്കിലാണ് സേവനം.പത്ത് മെഷീനുകളുള്ള കേന്ദ്രമാണ് സ്ഥാപിക്കുക. ഇതിന്റെ ഭാഗമായി ‘വൃക്കയ്‌ക്കൊരു തണല്‍’ മെഗാ എക്‌സിബിഷന്‍ നവംബര്‍ 17, 18, 19 എന്നീ തിയ്യതികളില്‍ പെരുമ ഹാളില്‍ രാവിലെ മുതല്‍ നടക്കും. നഗരസഭ, ഡോക്ടേഴ്‌സ് ലാബ്, കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളജുകള്‍, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ നേതൃത്വത്തിലാണ് എക്‌സിബിഷന്‍. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കുല്‍സു, വൈസ് ചെയര്‍മാന്‍ മഠത്തില്‍ നാണു, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് സി ഹനീഫ, ഡോ. ഇദ്‌രീസ്, അഷ്്്‌റഫ് കോട്ടക്കല്‍, പി ടി രാഘവന്‍, സി പി രവി, കാരാളത്ത് പോക്കര്‍ഹാജി, മജീദ് പാലത്തില്‍, ഹംസ കാട്ടുകണ്ടി, നജീബ് തിക്കോടി, മഠത്തില്‍ അബ്ദുര്‍റഹിമാന്‍ സംസാരിച്ചു
Next Story

RELATED STORIES

Share it