കിട്ടാക്കടം: റിസര്‍വ് ബാങ്കിനും കേന്ദ്രത്തിനും കോടതി വിമര്‍ശനം

ന്യൂഡല്‍ഹി: വ്യവസായപ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നു ഭീമമായ തുകയുടെ കിട്ടാക്കടം എഴുതിത്തള്ളിയ റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്തു കിട്ടാക്കടം തിരിച്ചു പിടിക്കാനുള്ള സംവിധാനത്തിനു കാര്യമായ തകരാറുണ്ടെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നിരീക്ഷിച്ചു. വിഷയവുമായി ബന്ധപ്പെട്ട് വിശദമായ റിപോര്‍ട്ട് നല്‍കണമെന്നു കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനോടും സുപ്രിംകോടതി ആവശ്യപ്പെട്ടു.
ബാങ്കുകള്‍ ഭീമമായ തുകയുടെ കിട്ടാക്കടം എഴുതിത്തള്ളിയതിന് എതിരേ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഭീമമായ തുകയ്ക്കുള്ള വായ്പകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നിയമത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it