Flash News

കിട്ടാക്കടം : റിസര്‍വ് ബാങ്കിന് വിപുലമായ അധികാരം



ന്യൂഡല്‍ഹി: കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന് നടപടി തുടങ്ങാന്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കാന്‍ റിസര്‍വ് ബാങ്കിന് കേന്ദ്രം വിപുലമായ അധികാരം നല്‍കി. പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയോ കിട്ടാക്കടമോ ആറുലക്ഷം കോടി കവിഞ്ഞ ഘട്ടത്തിലാണു സര്‍ക്കാര്‍ നടപടി. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് നിയന്ത്രണ നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി.
Next Story

RELATED STORIES

Share it