കിട്ടാക്കടം പ്രതിസന്ധി ഊതി വീര്‍പ്പിക്കരുതെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ബാങ്കുകളുടെ കിട്ടാക്കടം പ്രതിസന്ധി ഊതിവീര്‍പ്പിക്കുന്നതിനെതിരേ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി. ഇത് മൊത്തം ബാങ്കിങ് സംവിധാനത്തെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഇരുവരും പറഞ്ഞു.
റിസര്‍വ് ബാങ്ക് ബോര്‍ഡ് അംഗങ്ങളുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. നിലവിലെ പ്രതിസന്ധി ആവശ്യത്തിലധികം വലുതാകു—ന്നതിലൂടെ ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്നും ഇത് ബാങ്കിങ് പ്രവര്‍ത്തനത്തെ തന്നെ മോശമായി ബാധിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
അത്തരം ഒരു സാഹചര്യം ഉണ്ടാവരുതെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ ചില വ്യക്തികള്‍ കാരണം ക്രമക്കേട് നടന്നിട്ടുണ്ടെന്നും അത്തരം സംഭവങ്ങള്‍ പ്രത്യേകം പരിഗണിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ആയിരക്കണക്കിന് കോടി രൂപ ബാങ്ക് കടം തിരിച്ചടയ്ക്കാനുള്ള മദ്യ രാജാവ് വിജയ് മല്യയുമായി ബന്ധപ്പെട്ട വിവാദവും അതിന് മുമ്പ്, രാജ്യത്തെ വ്യത്യസ്ത പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ആകെ 1.14 ലക്ഷം കോടി രൂപ എഴുതിത്തള്ളിയെന്ന വാര്‍ത്തയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രവും റിസര്‍വ് ബാങ്കും മുഖം മിനുക്കല്‍ നടപടികളെക്കുറിച്ചാലോചിക്കുന്നത്.
Next Story

RELATED STORIES

Share it