Flash News

കിടിലന്‍ കിഡംബി ശ്രീകാന്ത്‌

കിടിലന്‍ കിഡംബി ശ്രീകാന്ത്‌
X


പാരീസ്:  ഫ്രഞ്ച് ഓപണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് കിരീടം. ഫൈനലില്‍ ജപ്പാന്റെ കെന്റ നിഷിമോട്ടോയെ മറുപടിയില്ലാത്ത രണ്ടു സെറ്റുകള്‍ക്കാണ് ലോക നാലാം നമ്പര്‍ താരത്തിന്റെ വിജയം. സ്‌കോര്‍ 21-14, 21-13. ഇതോടെ ഈ സീസണില്‍ ശ്രീകാന്തിന്റെ കിരീടനേട്ടം നാലായി. നേരത്തെ ഡെന്‍മാര്‍ക്ക് ഓപണ്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ ഇന്തോനേസ്യന്‍ ഓപണ്‍ എന്നീ സൂപ്പര്‍ സീരീസ് കിരീടങ്ങള്‍  ശ്രീകാന്ത് സ്വന്തമാക്കിയിരുന്നു. ലീ ചൊങ് വെയും സായ് പ്രണീതിനെയും അട്ടിമറിച്ചെത്തിയ ലോക റാങ്കിങില്‍ 40 ാം സ്ഥാനത്തുള്ള നിഷിമോട്ടോയുടെ വീര്യം  ശ്രീകാന്തിന്  മുന്നില്‍ നിഷ്പ്രഭമാവുന്ന കാഴ്ചയാണ് ഗ്യാലറി സാക്ഷ്യം വഹിച്ചത്.ടൂര്‍ണമെന്റില്‍ എട്ടാം സീഡായ ശ്രീകാന്ത് സീഡില്ലാ താരമായ ജപ്പാന്റെ കെന്റ നിഷിമോട്ടയെആധികാരികമായാണ് തോല്‍പിച്ചത്. വെറും 35 മിനിറ്റ് നീണ്ട രണ്ടു ഗെയിമിനുള്ളില്‍ തന്നെ നിഷിമോട്ട തോല്‍വി സമ്മതിച്ചു. നേരത്തെ  സെമിയില്‍  എച്ച്എസ് പ്രണോയിയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫൈനലിലെത്തിയത്‌
Next Story

RELATED STORIES

Share it