ernakulam local

കിടപ്പ് രോഗികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍

കളമശ്ശേരി: കളമശ്ശേരി മെഡിക്കല്‍ കോളജ് ശിഹാബ് തങ്ങള്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കിടപ്പ് രോഗികള്‍ക്ക് നടപ്പാക്കുന്ന പ്രതിമാസ പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ നിര്‍വഹിച്ചു. കളമശ്ശേരി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ കിടപ്പ് രോഗികള്‍ക്കാണ് പ്രതിമാസ പെന്‍ഷന്‍ പദ്ധതി ആരംഭിച്ചത്. ആദ്യഘട്ട പെന്‍ഷന്‍ തുകയുടെ വിതരണം കളമശ്ശേരി ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ നിര്‍വഹിച്ചത്.
ചടങ്ങില്‍ ശിഹാബ് തങ്ങള്‍ സെന്ററിന്റെ പ്രസിഡന്റ് കെ എ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഞാലകം ജുമാമസ്ജിദ് ഇമാം സുലൈമാന്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി.
മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. വി ഇ അബ്ദുള്‍ ഗഫുര്‍, ജില്ലാ ഭാരവാഹികളായ ടി എം അബ്ബാസ്, അഷറഫ് മൂപ്പന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ആസിഫ്, സെക്രട്ടറി അന്‍സാര്‍ മുണ്ടാട്ട്, മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് വി കെ അബ്ദുള്‍ അസീസ്, കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്റര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ടി എസ് അബൂബക്കര്‍, അഡ്വ. കെ കെ കബീര്‍, മുസ്്‌ലിം ലീഗ് കളമശ്ശേരി ടൗണ്‍പ്രസിഡന്റ് പി എം എ ലത്തീഫ്, സെക്രട്ടറി പി ഇ അബ്ദുര്‍റഹിം, മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ ടി കെ കുട്ടി, എന്‍ കെ പവിത്രന്‍, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ കെ ബഷീര്‍, സുല്‍ഫത്ത് ഇസ്മായില്‍, കളമശ്ശേരി നഗരസഭ പ്രതിപക്ഷ നേതാവ് ഹെന്നി ബേബി, മുസ്്‌ലിം ലീഗ് നേതാക്കളായ സി എം അലിയാര്‍, പി കെ ഇബ്രാഹിം, നഗരസഭ കൗണ്‍സിലര്‍മാരായ കെ എ സിദ്ധീഖ്, വി എസ് അബൂബക്കര്‍, മാര്‍ട്ടിന്‍ തായങ്കേരി, ബക്കര്‍ കണ്ണോത്ത്, സുജിത്ത് പവിത്രന്‍ , ലിലാ വിശ്വനാഥന്‍, റിനാ സുരേന്ദ്രന്‍, ജിനുവിനു സംബന്ധിച്ചു. ശിഹാബ് തങ്ങള്‍ സെന്റര്‍ സെക്രട്ടറി കെ എച്ച് സുബൈര്‍, ട്രഷറര്‍ അബ്ദുല്ല പൂക്കാലി സംസാരിച്ചു.
Next Story

RELATED STORIES

Share it