Cricket

കിങ് കോഹ്‌ലിക്കും ബംഗളൂരിനും കപ്പടിക്കണം, ഇത്തവണയും താരസമ്പന്നം

കിങ് കോഹ്‌ലിക്കും ബംഗളൂരിനും കപ്പടിക്കണം, ഇത്തവണയും താരസമ്പന്നം
X


ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ താരസമ്പന്നതയില്‍ മുമ്പരായ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് പക്ഷേ ഇതുവരെ കിരീടം നേടാനായിട്ടില്ല. ഈ ചീത്തപ്പേര് മാറ്റാനുറച്ചാവും വിരാട് കോഹ്‌ലിയും സംഘവും ഐപിഎല്‍ 11ാം സീസണിന് പാഡണിയുക. പതിവ് സീസണിലേതു പോയ പ്രതിഭാസമ്പന്നരായ ഒരു പിടി മികച്ച താരങ്ങളാണ് ബംഗളൂരുവിനൊപ്പം ഇത്തവണയുമുള്ളത്.  അതില്‍ പ്രധാനം വിരാട് കോഹ്‌ലിയെന്ന നായകന്‍ തന്നെയാണ്. വെടിക്കെട്ട് ഓപണര്‍ ക്രിസ് ഗെയ്‌ലിനെ ഈ സീസണില്‍ ബംഗളൂരു കൈയൊഴിഞ്ഞപ്പോള്‍ പകരമെത്തിയത് വെടിക്കെട്ട് ഓപണര്‍ ബ്രണ്ടന്‍ മക്കല്ലമാണ്. മുന്‍ നിരയില്‍ എബി ഡിവില്ലിയേഴ്‌സും മനാന്‍ വോറയും മന്ദീപ് സിങുമെല്ലാം ഇത്തവണ ബംഗളൂരുവിനൊപ്പമുണ്ട്. ഇന്ത്യ ഏകദിന ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ പരിശീലസ്ഥാനത്തുണ്ടായിരുന്ന ഗാരി കേഴ്‌സ്റ്റണും മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റയും കിവീസ് താരം ഡാനിയല്‍ വെട്ടോറിയുമെല്ലാം ബംഗളൂരുവിന് തന്ത്രങ്ങളോതി ഇത്തവണ ഒപ്പമുണ്ടാവും.ടീം: ബാറ്റിങ് - പവന്‍ ദേശ്പാണ്ഡെ, ബ്രണ്ടന്‍ മക്കല്ലം, മനാന്‍ വോറ, വിരാട് കോഹ്‌ലി , എബി ഡിവില്ലിയേഴ്‌സ്, മന്ദീപ് സിങ്, സര്‍ഫ്രാസ് ഖാന്‍. ബൗളിങ് -  കുല്‍വന്ത് ഗജറോലിയ, നവദീപ് സൈനി, മുരുകന്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ടിം സൗത്തി, അങ്കിത് ചൗധരി, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ ഓള്‍റൗണ്ടര്‍  - വാഷിങ്ടണ്‍ സുന്ദര്‍,  അനിരുദ്ധ് ജോഷി, പവന്‍ നേഗി, കോറി ആന്‍ഡേഴ്‌സന്‍, ക്രിസ് വോക്‌സ്, കോളിന്‍ ഡി ഗ്രാന്റ്‌ഹോം, മോയിന്‍ അലി വിക്കറ്റ് കീപ്പര്‍ - പാര്‍ഥിവ് പട്ടേല്‍, ക്വിന്റന്‍ ഡികോക്ക്‌
Next Story

RELATED STORIES

Share it