Cricket

കിങ്‌സ് ചെന്നൈ തന്നെ

കിങ്‌സ് ചെന്നൈ തന്നെ
X


മുംബൈ: വാതുവയ്പ് വിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം ഐപിഎലില്‍ തിരിച്ചെത്തിയ ചെന്നൈക്ക് രണ്ടാം വരവ് ഗംഭീരമാക്കി. ആവേശം വിതറിയ ഐപിഎല്‍ ഫൈനലില്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സ് എട്ട് വിക്കറ്റിനാണ പരാജയപ്പെടുത്തിയത്.  ആസ്‌ത്രേലിയന്‍ താരം ഷെയിന്‍ വാട്‌സന്റെ കണ്‍കുളിര്‍ക്കെയുള്ള വെടിക്കെട്ട് ബാറ്റിങാണ് ചെന്നൈക്ക് വിജയം അനായാസമാക്കിയത്. 57 പന്തിലാണ് താരം 117 റണ്‍സ് കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ സണ്‍ റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 178 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് 18.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ തീരമണിയുകയായിരുന്നു. വാട്‌സനാണ് കളിയിലെ താരം.  ചെന്നൈയുടെ മൂന്നാം ഐപിഎല്‍ കിരീടമാണിത്.
Next Story

RELATED STORIES

Share it