കിങ്‌സ് കപ്പ് ആദ്യപാദ ക്വാര്‍ട്ടര്‍:  ബില്‍ബാവോയ്‌ക്കെതിരേ ബാഴ്‌സയ്ക്ക് നേരിയ മുന്‍തൂക്കം

മാഡ്രിഡ്: സ്‌പെയിനില്‍ നടക്കുന്ന കിങ്‌സ് കപ്പ് (കോപ ഡെല്‍ റേ) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ സെമി ഫൈനലിലേക്ക് ഒരു ചുവട് വച്ചു. ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലറ്റിക് ബില്‍ബാവോയെയാണ് ബാഴ്‌സ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്നത്. കഴിഞ്ഞ സീസണിലെ കിങ്‌സ് കപ്പ് ഫൈനലിന്റെ തനിയാവര്‍ ത്തനം കൂടിയാണ് ഈ മല്‍സരം.
മറ്റൊരു കളിയില്‍ അത്‌ലറ്റികോ മാഡ്രിഡിനെ സെല്‍റ്റാവിഗോ ഗോളടിക്കാതെ പിടിച്ചുനിര്‍ത്തി.
സൂപ്പര്‍ താരങ്ങളായ ലയണ ല്‍ മെസ്സിയും ലൂയിസ് സുവാറസും ഇല്ലാതെ ബില്‍ബാവോയ്‌ക്കെതിരേ കളിച്ച ബാഴ്‌സയ്ക്കായി ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മ റും മൊറോക്കന്‍ സ്‌ട്രൈക്കര്‍ മുനീര്‍ എല്‍ ഹദാദിയുമാണ് വലകുലുക്കിയത്. ഫൈനല്‍ വിസിലിന് ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ അറിറ്റ്‌സ് അഡ്യുറിസാണ് ബില്‍ബാവോയ്ക്ക് രണ്ടാംപാദത്തില്‍ പ്രതീക്ഷയേകിയ ഗോള്‍ നേടിയത്.
ബില്‍ബാവോയുടെ തട്ടകമായ സാന്‍ മാംസില്‍ നടന്ന മല്‍സരത്തില്‍ മെസ്സി, സുവാറസ് എന്നിവരുടെ അസാന്നിധ്യം ബാഴ്‌സയുടെ പ്രകടനത്തില്‍ കാണാ ന്‍ കഴിഞ്ഞില്ല. നെയ്മര്‍ക്കൊപ്പം ടീമിന്റെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍പിടിച്ച മുനീറും മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഇരുവരുടെയും കുതിപ്പിനെ തടയാന്‍ ബി ല്‍ബാവോ താരങ്ങള്‍ക്ക് ഫൗള്‍ ചെയ്യുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു.
18ാം മിനിറ്റിലാണ് മുനീര്‍ ബാഴ്‌സയുടെ അക്കൗണ്ട് തുറന്നത്. ആറു മിനിറ്റിനകം നെയ്മറും നിറയൊഴിച്ചതോടെ ബാഴ്‌സ 2-0 ന്റെ ലീഡ് കരസ്ഥമാക്കി.
സസ്‌പെന്‍ഷനെത്തുടര്‍ന്നാണ് സുവാറസിന് ഈ മല്‍സരം നഷ്ടമായതെങ്കില്‍ ചെറിയ പരിക്കുള്ളതിനാല്‍ മെസ്സിക്ക് കോച്ച് വിശ്രമം അനുവദിക്കുകയായിരുന്നു. രണ്ടാംപാദ മല്‍സരം അടുത്തയാഴ്ച ബാഴ്‌സയുടെ മൈതാനമായ കാംപ്‌നൂവില്‍ അരങ്ങേറും.
ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ബാഴ്‌സയും ബില്‍ ബാവോയും നേര്‍ക്കുനേര്‍ വരുന്നത്. സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന കളിയി ല്‍ ബാഴ്‌സ 6-0ന് ബില്‍ബാവോയെ മുക്കിയിരുന്നു.
Next Story

RELATED STORIES

Share it