World

കിം-ട്രംപ് കൂടിക്കാഴ്ച: ദക്ഷിണ കൊറിയന്‍ മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സോള്‍: സിംഗപ്പൂരിലെ ഉത്തര കൊറിയന്‍ അംബാസഡറുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ച് ദക്ഷിണ കൊറിയയില്‍ നിന്നുള്ള രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
ദക്ഷിണ കൊറിയന്‍ ചാനലായ കെബിഎസിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് അറസ്റ്റിലായത്. രണ്ടുപേര്‍ നിരീക്ഷണത്തിലുമാണെന്നു പോലിസ് ഫേസ്ബുക്കില്‍ അറിയിച്ചു.  യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് അറസ്റ്റ്. ഈ ഞായറാഴ്ചയോടെ കിം സിംഗപ്പൂരില്‍ എത്തുമെന്നാണ് വിവരം. കിം-ട്രംപ് കൂടിക്കാഴ്ച റിപോര്‍ട്ട് ചെയ്യുന്നതിന് 3000ഓളം മാധ്യമ പ്രവര്‍ത്തകരെ പ്രതീക്ഷിക്കുന്നായി സിംഗപ്പൂര്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, ചര്‍ച്ച നല്ലരീതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ ട്രംപ് കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചേക്കുമെന്നും റിപോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തന്നെയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപിച്ചത്. ഇഷ്ടപ്പെട്ടാല്‍ കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നു ട്രംപ് ട്വീറ്റ് ചെയ്തു.
Next Story

RELATED STORIES

Share it