Flash News

കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്തി സമയം പാഴാക്കരുതെന്ന് ഡോണള്‍ഡ് ട്രംപ്‌



വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്തി സമയം പാഴാക്കരുതെന്ന് നയതന്ത്ര ഉദ്യോഗസ്ഥരോട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇക്കാര്യം യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണോടും ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യ സെക്രട്ടറിയെന്ന നിലയില്‍ അദ്ദേഹത്തിന്റേത് മികച്ച പ്രകടനമാണ്. പക്ഷേ, ഉത്തര കൊറിയയുടെ കുഞ്ഞു റോക്കറ്റ് മനുഷ്യനുമായി ചര്‍ച്ചകള്‍ക്കുപോയി ടില്ലേഴ്‌സണ്‍ സമയം കളയുകയാണെന്നും ട്രംപ് പറഞ്ഞു. നേരത്തേ യുഎന്നിലെ പ്രസംഗത്തിലും കിം ജോങ് ഉന്നിനെ ട്രംപ് റോക്കറ്റ് മനുഷ്യനെന്നു പരാമര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it