World

കിം ജോങ് ഉന്നും മൂണ്‍ ജെ ഇന്നും ചായക്കോപ്പയില്‍

സോള്‍:  ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍€ദക്ഷിണ കൊറിയന്‍ ജനതയ്ക്ക്  ഇന്ന് ആണവ പരീക്ഷണങ്ങള്‍ നടത്തി ഭീഷണിപ്പെടുത്തുന്ന  വിചിത്ര മനുഷ്യനല്ല.  തങ്ങളുടെ ഉറ്റമിത്രങ്ങളിലൊരാളാണ്. രാഷ്ട്രത്തലവനോടൊപ്പം  ചേര്‍ത്തുവയ്ക്കാന്‍€  ആഗ്രഹിക്കുന്ന അയല്‍ക്കാരന്‍.  ഇതിനുദാഹരണമാണ്  ദക്ഷിണ കൊ റിയയിലെ റസ്റ്റോറന്റില്‍ ചായക്കോപ്പകളില്‍  ആലേഖനം ചെയ്യപ്പെട്ട കിം ജോങ് ഉന്നിന്റെയും മൂണ്‍ ജെ ഇന്നിന്റെയും ചിത്രങ്ങള്‍.  കപ്പില്‍ ചായ അലങ്കരിക്കുന്നതിന് കിം-മൂണ്‍ ചിത്രങ്ങള്‍ക്കാണിപ്പോള്‍ പ്രിയം.
കഴിഞ്ഞമാസം സാമാധാന ഗ്രാമത്തില്‍ ഇരുകൊറിയന്‍ നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ്   ദക്ഷിണ കൊറിയക്കാര്‍ക്കിടയില്‍ കിം ജോങ് ഉന്നിനെക്കുറിച്ചുള്ള സമീപനത്തില്‍ മാറ്റംവന്നത്. ഇതിനു ശേഷം കിമ്മിന് ദക്ഷിണ കൊറിയയില്‍ പൊതുമധ്യത്തിലുള്ള സ്വീകാര്യത 10 ശതമാനത്തില്‍ നിന്ന് 31 ശതമാനമായി ഉയര്‍ന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. സിംഗപ്പൂരില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയ്ക്കു ശേഷം കിമ്മിന് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത വര്‍ധിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
Next Story

RELATED STORIES

Share it