World

കിം ജോങ് ഉന്നിനെ റഷ്യയിലേക്ക് ക്ഷണിച്ച് സെര്‍ജി ലാവ്‌റോവ്‌

പ്യോങ്‌യാങ്: റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിം ജോങ്് ഉന്നിനെ അദ്ദേഹം റഷ്യയിലേക്കു ക്ഷണിച്ചു.
ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനായിരുന്നു ലാവ്‌റോവ് ഉത്തര കൊറിയയിലെത്തിയത്.
റഷ്യന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ആശംസ ലാവ്‌റോവ് കിമ്മിനെ അറിയിച്ചു. കൊറിയന്‍ മേഖലയെ ആണവ നിരായുധീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് അദ്ദേഹം പിന്തുണ അറിയിക്കുകയും ചെയ്തു.
ഉത്തര കൊറിയക്കു മേലുള്ള ഉപരോധങ്ങള്‍ ഘട്ടംഘട്ടമായി എടുത്തുകളയണമെന്നും അതുവരെ ആണ്വായുധങ്ങള്‍ ഉപേക്ഷിക്കേണ്ടതില്ലെന്നും ലാവ്‌റോവ് ആവശ്യപപ്പെട്ടു. കൊറിയന്‍ മേഖലയിലെ ആണ്വായുധ ഭീഷണിക്കു പരിഹാരം കാണാന്‍ ഉത്തര കൊറിയക്കു മേലുള്ള ഉപരോധങ്ങള്‍ അവസാനിപ്പിക്കാതെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഫലപ്രദമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ലാവ്‌റോവ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.
Next Story

RELATED STORIES

Share it