malappuram local

കാൡകാവ് സിഎച്ച്‌സിയില്‍ കിടത്തിച്ചികില്‍സ മുടങ്ങി



കാളികാവ്: ആരോഗ്യവകുപ്പും ബ്ലോക്കു പഞ്ചായത്തും വിവാദത്തിനു പിറകെ പോവുമ്പോള്‍ കാളികാവ് സിഎച്ച്‌സിയില്‍ കിടത്തി ചികില്‍സ മുടങ്ങുന്നു. കുടിവെള്ളമില്ലാത്തതും മെഡിക്കല്‍ ഓഫിസറില്ലാത്തതുമാണ് കിടത്തി ചികില്‍സ മുടങ്ങാന്‍ കാരണം. ആശുപത്രിയുടെ വികസന പ്രവര്‍ത്തനത്തിലെ അഴിമതിയാരോപണവും പരിരക്ഷാ പ്രവര്‍ത്തകരെ പിരിച്ചുവിട്ടതുമാണ് വിവാദത്തിന്റെ തുടക്കം. ഇതിനു പിറകെ ചിലര്‍ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ച് മെഡിക്കല്‍ ഓഫിസറെ ശവ്യം ചെയ്തതാണ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചതെന്ന് ബ്ലോക്കു പഞ്ചായത്ത് അധികൃതര്‍ പറയുന്നു. മെഡിക്കല്‍ ഓഫിസര്‍ അവധി പോവുകയും സ്ഥലം മാറ്റത്തിനപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള മറ്റു രണ്ടു ഡോക്ടര്‍മാരും സ്ഥലം മാറ്റത്തിനു അപേക്ഷ നല്‍കിയിട്ടുണ്ട്. വിവരാവകാശ പ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുകയും ആശുപത്രിയുടെ തകര്‍ച്ചയ്ക്ക് കാരണം ഇവരാണെന്നും ആരോപിച്ചുള്ള ഫഌക്‌സുകള്‍ നിരന്നിട്ടുണ്ട്. മൂന്ന് വര്‍ഷം പൂര്‍ത്തിയായ സര്‍ക്കാര്‍ ഡോക്ടര്‍മാക്ക് സ്ഥലം മാറ്റത്തിനര്‍ഹതയുണ്ടെന്നും ഇതനുസരിച്ചാണ് സ്ഥലം മാറുന്നതെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രി ക്വോട്ടേഴ്‌സില്‍ താമസിക്കാന്‍ ആളില്ലാതെ ആശുപത്രിയില്‍ കിടത്തി ചികില്‍സ തുടങ്ങാനാവില്ല. കുടിവെള്ളത്തിനായുള്ള കുഴല്‍കിണര്‍ നിര്‍മാണം ഇന്നലെ തുടങ്ങി. നാലു പഞ്ചായത്തുകളുടെ ഏക ആശ്രയമായ ഈ ആശുപത്രിയില്‍ ആദിവാസികളടക്കം അഞ്ഞൂറോളം പേര്‍ ദിനേന ഒപിയിലെത്തുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യം കടുത്ത ദുരിതമാണ് വരുത്തിവച്ചിട്ടുള്ളത്. സര്‍വകക്ഷി അംഗങ്ങളടങ്ങുന്ന എച്ച്എംസി പേരിനു മാത്രമാണ് നിലനില്‍ക്കുന്നത്. സിഎച്ച്‌സിയായി ഉയര്‍ത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്റ്റാഫ് നിയമനം നടത്തുന്നതിനോ ഡോക്ടര്‍മാരെ നിയമിക്കുന്നതിനൊ നടപടി സീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it