World

കാസ്‌ട്രോ യുഗത്തിന് തിരശ്ശീല വീഴുന്നു; ക്യൂബയില്‍ ജനം വിധിയെഴുതി

ഹവാന: ക്യൂബന്‍ നാഷനല്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതി. ആറു പതിറ്റാണ്ടു നീണ്ട കാസ്‌ട്രോ യുഗത്തിന് അന്ത്യംകുറിച്ച് കാസ്‌ട്രോ കുടുംബത്തിനു പുറത്തു നിന്നു പുതിയ പ്രസിഡന്റിനെ ജനം തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തും.
സ്ഥാനാര്‍ഥികളില്‍ പകുതിയില്‍ ഏറെയും സ്ത്രീകളാണ്; 322 പേര്‍. 1959 മുതല്‍ നീണ്ടകാലം രാജ്യം ഭരിച്ച ഫിദല്‍ കാസ്‌ട്രോ 2008ല്‍ അധികാരമൊഴിഞ്ഞ ശേഷം ചുമതലയേറ്റ സഹോദരന്‍ കാസ്‌ട്രോ 2018ല്‍ സ്ഥാനത്യാഗം നടത്തുമെന്നു വാഗ്ദാനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. പ്രസിഡന്റ് പദവി ഒഴിയുമെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മേധാവിയായും സൈന്യത്തിന്റെ അനൗദ്യോഗിക തലവനായും റൗള്‍ തുടരും.
Next Story

RELATED STORIES

Share it