കാസ്ഗഞ്ച് ലഹള: സംഘപരിവാരം വീണ്ടുംകലാപ രാഷ്ട്രീയം കളിക്കുന്നു

ഇംഫാല്‍: അടുത്തിടെ കാസ്ഗഞ്ചിലുണ്ടായ വര്‍ഗീയലഹളയെ പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടേറിയറ്റ് യോഗം ശക്തമായി അപലപിച്ചു. കാസ്ഗഞ്ച് ലഹളയും തുടര്‍ന്ന് മുസ്‌ലിം യുവാക്കള്‍ക്കു നേരെയുള്ള പോലിസ് അതിക്രമങ്ങളും 2019ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘപരിവാരം വീണ്ടും കലാപരാഷ്ട്രീയം കളിക്കുന്നുവെന്നതിന്റെ തെളിവാണെന്നു യോഗം ചൂണ്ടിക്കാട്ടി. റിപബ്ലിക്ദിനം ആഘോഷിക്കുകയായിരുന്ന മുസ്്‌ലിം യുവാക്കള്‍ക്കു നേരെ സംഘപരിവാരം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അക്രമികളെ തടയുന്നതിനു പകരം അവരെ സഹായിക്കുകയാണ് പോലിസ് ചെയ്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.  വസ്തുതാന്വേഷണസംഘത്തിന്റെ റിപോ ര്‍ട്ട് പ്രകാരം രണ്ട് പള്ളികള്‍ക്കും മുസ്്‌ലിം ഉടമസ്ഥതയിലുള്ള 30ഓളം കടകള്‍ക്കും  നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വര്‍ഗീയസംഘര്‍ഷങ്ങളിലൂടെയല്ലാതെ തിരഞ്ഞെടുപ്പില്‍ വിജയിക്കാ ല്‍ സാധിക്കില്ലെന്ന് ബിജെപി വീണ്ടും തെളിയിച്ചതായി യോഗം കുറ്റപ്പെടുത്തി.  ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം മുഹമ്മദ് അലി ജിന്ന, വൈസ് ചെയര്‍മാന്‍ ഒ എം എ സലാം, ദേശീയസമിതി അംഗങ്ങളായ അനീസ് അഹമദ്, ഇ എം അബ്ദുറഹ്മാന്‍, അബ്ദുല്‍ വാഹിദ് സെയ്ദ്, എ എസ് ഇസ്മായില്‍, പി കോയ, കെ എം ശെരീഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it