Flash News

കാസ്ഗഞ്ചിലേത് ചെറിയ സംഭവം, അധികം ശ്രദ്ധകൊടുക്കേണ്ട:യുപി മന്ത്രി

കാസ്ഗഞ്ചിലേത് ചെറിയ സംഭവം, അധികം ശ്രദ്ധകൊടുക്കേണ്ട:യുപി മന്ത്രി
X
ലഖ്‌നൗ: കാസ്ഗഞ്ചിലുണ്ടായത് ചെറിയ കലാപമാണെന്നും അതിന് അധികം ശ്രദ്ധ കൊടുക്കേണ്ടെന്നും ഉത്തര്‍പ്രദേശ് മന്ത്രി സത്യദേവ് പച്ചൗരി. കാസ്ഗഞ്ചില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. കാസ്ഗഞ്ചിലുണ്ടായത് പോലെയുള്ള ചെറിയ കലാപങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഇക്കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ട ആവശ്യമില്ല.ജില്ലാ അധികാരികളള്‍ക്കാണ് സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു.



അതേസമയം,  സംഘര്‍ഷത്തിനിടെ ചന്ദന്‍ഗുപ്ത എന്നയാള്‍ കൊലപ്പെട്ടസംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ കൂടി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. റാഹത്ത് ഖുറൈശിയെന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ സലീം ജാവേദ് എന്നയാളെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
Next Story

RELATED STORIES

Share it