കാസിയ ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണം

കൊച്ചി: വ്യാജ കറുവപ്പട്ട ഇറക്കുമതിക്കെതിരേ ഒമ്പതു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശി ലിയോണാര്‍ഡോ ജോണിനു വിജയം. മനുഷ്യരില്‍ മാരക രോഗങ്ങള്‍ക്കു കാരണമാവുന്ന കാസിയയാണ് കറുവപ്പട്ട എന്ന പേരില്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിരുന്നതത്രെ. ഇവയുടെ ഇറക്കുമതിക്ക് ഡല്‍ഹി ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവു പുറത്തിറക്കിയതായി ലിയോണാര്‍ഡോ ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 16ന് ഇറക്കിയ ഉത്തരവു പ്രകാരം മൂന്നു ശതമാനം കോമറിന്‍ ഉള്ള കറുവപ്പട്ട മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുകയുള്ളു. യഥാര്‍ഥ കറുവപ്പട്ടയില്‍ .004 ശതമാനം കോമറിനാണ് ഉള്ളത്. വ്യാജ കറുവപ്പട്ടയില്‍ ഇത് നാലു ശതമാനത്തിലേറെയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it