kasaragod local

കാസര്‍ഗോട്ട് 10 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: ബൈക്കില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേര്‍ അറസ്റ്റിലായി. ബൈക്കിലുണ്ടായിരുന്ന മറ്റൊരാള്‍ ഓടിരക്ഷപെട്ടു.
മധൂര്‍ ഷിറിബാഗിലുവില്‍ ഇന്നലെ വൈകുന്നേരം ആറോടെയാണ് കാസര്‍ഗോഡ് പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
മംഗലടുക്കം ധര്‍മത്തടുക്ക സ്വദേശികളായ മുഹമ്മദ് ബാദ്ഷാ (19), മുഹമ്മദ് റഫീഖ് (20) അറസ്റ്റിലാണയത്. പൈവെഗിയിലെ അസീസ് (35) ആണ് ഓടിരക്ഷപെട്ടത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
Next Story

RELATED STORIES

Share it