kasaragod local

കാസര്‍കോഡ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

അംഗഡിമുഗര്‍: അംഗഡിമുഗറിന് സമീപം നാട്ടക്കല്ലില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സമ്പത്ത് കുമാര്‍(22)ആണ് മരിച്ചത്.ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം. സമ്പത്ത് സഞ്ചരിച്ച ബൈക്ക് കുമ്പള-പെര്‍ള റൂട്ടിലോടുന്ന സ്വകാര്യ ബസ്സുമായി ഇടിച്ചാണ് അപകടം. എറണാകുളത്ത് ജോലി ചെയ്യുന്ന സമ്പത്ത് രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പരേതനായ അമ്മുഷെട്ടി-ദൂമക്ക ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ ജയപ്രസാദ്, പ്രകാശ്, സതീഷന്‍, ശരത്.
Next Story

RELATED STORIES

Share it