kasaragod local

കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ ആയുധപൂജ

കാസര്‍കോഡ്: ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ തിയേറ്ററില്‍ ഇന്നലെ വൈകീട്ട് മുതല്‍ ഇന്നു പുലര്‍ച്ചെ വരെ ആയുധ പൂജ നടത്തിയത് വിവാദമാവുന്നു. ഇന്നലെ വൈകീട്ട് ആറര മുതല്‍ ഇന്നു പുലര്‍ച്ചെ അഞ്ചുവരെയാണ് നഗരത്തിലെ ഒരു ക്ഷേത്രത്തിലെ ഒരു പൂജാരിയുടെ സാന്നിധ്യത്തില്‍ ആയുധ പൂജ നടത്തിയത്.

പൊതു സംരംഭമായ ആശുപത്രിയില്‍ ഒരു വിഭാഗത്തിന്റെ മാത്രം ആചാരാനുഷ്ഠാനം നടത്തിയതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആശുപത്രിയിലെ ജീവനക്കാര്‍ക്ക് പൂജ നടക്കുന്ന വിവരം നോട്ടീസുകളിലൂടെയാണ് നല്‍കിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് സമാനമായ രീതിയില്‍ ആയുധ പൂജയോടനുബന്ധിച്ച് അവധി നല്‍കിയത് ഏറെ വിവാദമായതിനെ തുടര്‍ന്ന് രണ്ടു ജീവനക്കാര്‍ക്കെതിരേ നടപടിയെടുത്തിരുന്നു. കന്നട മേഖലയിലുള്ള ചില ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ആയുധപൂജ സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it