കാസര്‍കോട് സ്വദേശി അമേരിക്കയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ബദിയടുക്ക (കാസര്‍കോട്): ബദിയടുക്ക പള്ളത്തടുക്ക സ്വദേശി സൗത്ത് അമേരിക്കയിലെ വെനിസ്വേലയില്‍ വെടിയേറ്റു മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പള്ളത്തടക്കയിലെ കുമാരപ്രസാദാ(41)ണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സഹ പ്രവര്‍ത്തകയും കൊല്ലപ്പെട്ടതായി വിവരമുണ്ട്. സൗത്ത് അമേരിക്കയിലെ വെനിസ്വേലയിലെ സ്വന്തം ആയുര്‍വേദ മരുന്നു നിര്‍മാണ ശാലയ്ക്ക് സമീപത്ത് നില്‍ക്കവേ കുമാരപ്രസാദിനെയും വനിതാ സഹപ്രവര്‍ത്തകയെയും അജ്ഞാതര്‍ വെടിവച്ചു കൊല്ലുകയായിരുന്നു. സൗത്ത് അമേരിക്കയിലെ അറിയപ്പെടുന്ന സസ്യ ശാസ്ത്രജ്ഞനായ പരേതനായ ഡോ. കേശവ ഭട്ടിന്റെ മകനാണ് കുമാരപ്രസാദ്. കാന്‍സറിനുള്ള മരുന്ന് ഇദ്ദേഹത്തിന്റെ കമ്പനി പുറത്തിറക്കിയിരുന്നു. ഇത് മറ്റൊരു മരുന്നുകമ്പനിയുമായി തര്‍ക്കത്തിനിടയാക്കിയിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മാതാവ്: ദേവകി. സഹോദരങ്ങള്‍: സുമ, പവന്‍, അനസൂയ. എല്ലാവരും അമേരിക്കയിലാണ്.
Next Story

RELATED STORIES

Share it