kasaragod local

കാസര്‍കോട് മണ്ഡലത്തില്‍ പ്രചാരണത്തില്‍ ഇരുമുന്നണികളും ബിജെപിയും ഒപ്പത്തിനൊപ്പം

കാസര്‍കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലെത്തുമ്പോള്‍ കാസര്‍കോട് മണ്ഡലത്തില്‍ ഇരുമുന്നണികളും ബിജെപിയും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം. കാലങ്ങളായി യുഡിഎഫിനെ മാത്രം വരിക്കുന്ന മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ എന്‍ എ നെല്ലിക്കുന്നാണ് രണ്ടാം അങ്കത്തിനിറങ്ങിയത്. ഇദ്ദേഹത്തിനെ തളക്കാന്‍ പഴയ സഹപ്രവര്‍ത്തകനായ ഐഎന്‍എല്‍-എല്‍ഡിഎഫിലെ ഡോ. എ എ അമീനും എന്‍ഡിഎ സ്ഥാനാര്‍ഥി രവീശതന്ത്രി കുണ്ടാറുമാണ് രംഗത്തുള്ളത്.
കഴിഞ്ഞ കാല്‍നൂറ്റാണ്ടോളമായി മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്ത് ബിജെപിയാണ്. മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമവും ഉപ്പുവെള്ള പ്രശ്‌നവും വികസന മുരടിപ്പും ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎ ഫു ം എന്‍ഡിഎയും പ്രചാരണം നടത്തുന്നത്. കാസര്‍കോട് മെഡിക്കല്‍ കോളജ് അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തി ല്‍ യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നാണ് എല്‍ഡിഎഫും എന്‍ഡിഎയും ആരോപിക്കുന്നത്.
ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, സുരേഷ് ഗോപി എംപി തുടങ്ങി നിരവധി പ്രമുഖര്‍ പ്രചാരണത്തിനെത്തിയിരുന്നു. യുഡിഎഫിന് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കെ പി എ മജീദ്, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എ കെ ആന്റണി തുടങ്ങിയ പ്രമുഖരും പ്രചാരണത്തിനെത്തിയിരുന്നു. എല്‍ഡിഎഫിന് വേണ്ടി സുഭാഷിണി അലി, ഷാഹിദ കമാല്‍, ഉഴവൂര്‍ വിജയന്‍ തുടങ്ങിയ നേതാക്കളും പ്രചാരണത്തിനെത്തിയിരുന്നു.
Next Story

RELATED STORIES

Share it