kasaragod local

കാസര്‍കോട്-മഞ്ചേശ്വരം മണ്ഡലങ്ങളുടെ ചുമതലയുള്ള കേന്ദ്ര നിരീക്ഷകന്‍ ജില്ലയിലെത്തി

കാസര്‍കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള കേന്ദ്ര നിരീക്ഷകന്‍ ദേവേശ് ദേവല്‍ ഐഎഎസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജില്ലയിലെത്തി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയായ ഇദ്ദേഹം രാജസ്ഥാന്‍ സ്വദേശിയാണ്. പൊതുജനങ്ങള്‍ക്ക് കേന്ദ്ര നിരീക്ഷകനെ നേരില്‍ കാണുന്നതിനായി ചന്ദ്രഗിരി ഗസ്റ്റ് ഹൗസില്‍ രാവിലെ 9.30 മുതല്‍ 10 വരെ അരമണിക്കൂര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികളുണ്ടെങ്കില്‍ നിരീക്ഷകന്റെ 8281099449 എന്ന നമ്പറിലോ 04994 233028 എന്ന ഓഫിസ് നമ്പറിലോ 04994 233027 എന്ന ഫാക്‌സ് നമ്പറിലോ 9746553110 എന്ന ലെയ്‌സണ്‍ ഓഫിസറുടെ നമ്പറിലോ ബന്ധപ്പെടാം. കേന്ദ്ര നിരീക്ഷകന്‍ പോളിങ് സ്റ്റേഷന്‍ സന്ദര്‍ശിക്കുമ്പോള്‍ ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പോളിങ് സ്റ്റേഷനില്‍ ഉണ്ടാകണം.
തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണം
കാസര്‍കോട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടി ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി പി സിറാജ് അധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ സില്‍വര്‍ജൂബിലി ആഘോഷ സമാപനവും ചടങ്ങില്‍ നടന്നു. ദേശീയ മാസ്റ്റേഴ്‌സ് അക്വാറ്റിക് ചാംപ്യന്‍ഷിപ്പ് നേടിയ തുല്യതാ പഠിതാവ് എം ജുമൈനയ്ക്ക് ജില്ലാ കലക്ടര്‍ ഉപഹാരവും നല്‍കി. ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ഷാജി മുഖ്യപ്രഭാഷണം നടത്തി. ടി എ സമീര്‍, രാധാകൃഷ്ണന്‍, ഡി വിജയമ്മ, സി കെ പുഷ്പകുമാരി സംസാരിച്ചു.
നെല്ലിക്കുന്ന് നാളെ പര്യടനം നടത്തും
കാസര്‍കോട്: മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന് നാളെ ബദിയടുക്ക പഞ്ചായത്തില്‍ പര്യടനം നടത്തു ം. രാവിലെ കിളിങ്കാറില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം വൈകിട്ട് ടൗണില്‍ സമാപിക്കും.
സുഭാഷിണി അലി
ഇന്ന് ജില്ലയില്‍
കാസര്‍കോട്: സിപിഎം പിബി അംഗം സുഭാഷിണി അലി ഇന്ന് ജില്ലയിലെ വിവിധ എല്‍ഡിഎഫ് പൊതുയോഗങ്ങളില്‍ സംസാരിക്കും. രാവിലെ 10ന് ഉപ്പള, 11ന് ചിപ്പാര്‍പദവ്, മൂന്നിന് കുറ്റിക്കോല്‍, 4.30ന് ഒടയംചാല്‍, 5.30ന് ബളാംതോട് എന്നിവിടങ്ങളില്‍ സംസാരിക്കും. സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജന്‍ ഇന്ന് മൂന്നിന് പുല്ലൂര്‍, നാലിന് ചട്ടഞ്ചാല്‍, അഞ്ചിന് ബന്തടുക്ക എന്നിവിടങ്ങളില്‍ സംസാരിക്കും.
Next Story

RELATED STORIES

Share it