Flash News

കാസര്‍കോട് പാക് വിജയം ആഘോഷിച്ചെന്ന ബിജെപി നേതാവിന്റെ പരാതി വ്യാജമെന്ന് പോലീസ്

കാസര്‍കോട് പാക് വിജയം ആഘോഷിച്ചെന്ന ബിജെപി നേതാവിന്റെ പരാതി വ്യാജമെന്ന് പോലീസ്
X


കാസര്‍കോട്: ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വിജയിച്ച പാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെന്ന ബിജെപി നേതാവിന്റെ പരാതി വ്യാജമെന്ന് പോലീസ്. പരാതി നല്‍കിയ ബിജെപി പ്രാദേശിക നേതാവ് രാജേഷ് ഷെട്ടിയുടെ 13 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലം. ഇവിടെ നിന്ന് മുദ്രാവാക്യം വിളിച്ചാല്‍ അത് രാജേഷിന്റെ വീട്ടിലേക്ക് കേള്‍ക്കാന്‍ സാധ്യതയില്ലെന്ന് പോലീസ് പറഞ്ഞു. മാത്രവുമല്ല, സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് രാജേഷ് ഷെട്ടി പരാതി നല്‍കിയതെന്നും വിദ്യാനഗര്‍ സി ഐ ബാബു പറഞ്ഞു. നിലവില്‍ അലക്ഷ്യമായി സ്‌ഫോടക വസ്തു ഉപയോഗിച്ചതിന് മാത്രമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മതസ്പര്‍ധ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് രാജേഷ് ഷെട്ടി പരാതി നല്‍കിയതെന്ന് സിപിഎം ആരോപിച്ചു. വ്യാജപരാതി നല്‍കിയ രാജേഷിനെതിരെ പരാതി നല്‍കുമെന്നും സിപിഎം പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വിജയിച്ച പാകിസ്താനെ അനുകൂലിച്ച് ഞായറാഴ്ച രാത്രി 11 മണിയോടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ റോഡില്‍ ആഹ്ലാദപ്രകടനം നടത്തിയതായാണ് രാജേഷ് പരാതിയില്‍ പറയുന്നത്. ഇതേതുടര്‍ന്ന് 23 പേര്‍ക്കെതിരെയാണ് പൊലീസ് കസെടുത്തിരുന്നു. കൂടാതെ പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it