കാസര്‍കോട് നിന്ന് ഹജ്ജ് വോളന്റിയര്‍മാരില്ല

കാസര്‍കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം വിശുദ്ധ ഹജ്ജ് കര്‍മത്തിനു പോവുന്നവരെ പരിപാലിക്കാന്‍ ജില്ലയില്‍ നിന്ന് വോളന്റിയര്‍മാരില്ല. കഴിഞ്ഞ വര്‍ഷം ഒരു വിമാനത്തിന് ഒരു വോളന്റിയര്‍ എന്ന തോതില്‍ 24 പേരെ ഹജ്ജ് കമ്മിറ്റി വോളന്റിയര്‍മാരായി നിയമിച്ചിരുന്നു. എന്നാല്‍ ഇപ്രാവശ്യം ഇത് 200 യാത്രക്കാര്‍ക്ക് ഒരു വോളന്റിയര്‍ എന്ന കണക്കിലാണ് നിയമനം.
കാസര്‍കോട് ജില്ലയില്‍ നിന്ന് അടുത്തകാലത്ത് ഏറ്റവും കുടൂതല്‍ ആളുകള്‍ക്ക് ഹജ്ജിന് പോവാന്‍ അവസരം ലഭിച്ചത് ഈ വര്‍ഷമാണ്. 900ത്തോളം ആളുകളാണ് ഹജ്ജ് കമ്മിറ്റി മുഖാന്തരം ഇപ്രാവശ്യം ഹജ്ജിന് പോവുന്നത്. സംസ്ഥാനത്ത് നിന്ന് 10,000ത്തോളം ആളുകളാണ് ഹജ്ജിന് പോവുന്നത്. ഇവര്‍ക്ക് 50 വോളന്റിയര്‍മാര്‍ മാത്രമാണുള്ളത്. പ്രായപൂര്‍ത്തിയായവരാണ് കൂടുതലായും ഹജ്ജിന് പോവുന്നത്. എന്നാല്‍ ഇവരെ പരിപാലിക്കാന്‍ മറ്റു സംവിധാനങ്ങളൊന്നുമില്ല. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഹജ്ജാജികള്‍ക്ക് ഭാഷയുടെ ചില പ്രശ്‌നങ്ങളുമുണ്ട്. തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍മാരുമായി സംവദിക്കാന്‍ ഇവര്‍ക്ക് സാധിക്കാതെ വരുന്നത് ഹജ്ജിനെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള വോളന്റിയമാരെ ഹജ്ജ് കമ്മിറ്റി നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
മറ്റു വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ് ഹജ്ജ് കമ്മിറ്റിയില്‍ വോളന്റിയര്‍മാരായി നിയമിക്കുന്നത്. വോളന്റിയര്‍മാരാവുന്നവര്‍ക്ക് മുംബൈയില്‍ പരിശീലനം നല്‍കുന്നുണ്ട്. ഹജ്ജ് കമ്മിറ്റി ഇവര്‍ക്ക് പ്രത്യേക അലവന്‍സും നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ വോളന്റിയര്‍മാര്‍ക്ക് സൗജന്യമായി ഹജ്ജ് ചെയ്യാനാവുമെന്നാണ് ഏറെ നേട്ടം.
Next Story

RELATED STORIES

Share it