kasaragod local

കാസര്‍കോട്ട് വൈദ്യുതി മുടങ്ങിയിട്ട് നാലുദിവസം; ജനങ്ങള്‍ക്ക് ദുരിതജീവിതം

കാസര്‍കോട്: നഗരത്തിലും പരിസരങ്ങളിലും വൈദുതി മുടങ്ങിയിട്ട് നാല് ദിവസം പിന്നിട്ടു. കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും നൂറോളം വൈദ്യുതി തൂണുകളും ലൈനുകളും തകര്‍ന്നാണ് നഗരത്തിലെ വൈദ്യുതി ബന്ധം താറുമാറായത്. വൈദ്യുതി നിലച്ചതോടെ നഗരത്തിലെ മിക്ക ഹോട്ടലുകളും ലോഡ്ജുകളും അടച്ചു പൂട്ടിയിരിക്കുകയാണ്.
മെഴുകുതിരി വെട്ടത്തിലാണ് പല പോളിങ് സ്‌റ്റേഷനുകളും പ്രവര്‍ത്തിച്ചത്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും വെള്ളമില്ലാത്തതിനാല്‍ നഗരവാസികള്‍ ദുരിതത്തിലാണ്. പലരും വീട് പൂട്ടി ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ്. ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലുള്ള രോഗികളും ദുരിതരത്തിലാണ്.
അഡ്മിറ്റ് ചെയ്ത രോഗികളെ വെള്ളമില്ലാത്തതിനാല്‍ നിര്‍ബന്ധിച്ച് മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞ് വിടുകയാണ്. വൈദ്യുതി പുന:സ്ഥാപിച്ച സ്ഥലങ്ങളിലാവട്ടെ കടുത്ത വോള്‍ട്ടേജ് ക്ഷാമവുമാണ്. ജനങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങിയിട്ടും ജില്ലാ ഭരണകൂടം കടുത്ത നിസംഗതയാണ് പുലര്‍ത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി ക്ഷമകെട്ട നാട്ടുകാര്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍എ പുലിക്കുന്നിലേക്ക് വിളിച്ച് വരുത്തി തടഞ്ഞുവെക്കുകയായിരുന്നു. ജില്ലയിലെ വൈദ്യുതി സെക്ഷന്‍ വിഭാഗത്തിന്റെ വീഴ്ചയാണ് ഇത്തരം ഗുരുതരമായ വൈദ്യുതി പ്രതിസന്ധി ഉണ്ടാകാന്‍ ഇടയാക്കിയത്. നഗരത്തിലെ സ്ഥിതി ഇതായിരിക്കെ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിലെ ഉള്‍പ്രദേശങ്ങളിലെ സ്ഥിതി വളരെ ദയനീയമാണ്.
പൊട്ടിവീണ ലൈനുകള്‍ മാറ്റാന്‍ പോലും നടപടികള്‍ സ്വീകരിച്ചിട്ടില്ല. ജില്ലാ ഭരണകൂടം സംഭവത്തില്‍ ഗൗരവമായി ഇടപെടാത്തത് പരക്കെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ക്രൈസിസ് മാനേജ്‌മെന്റ് വിളിച്ചുചേര്‍ക്കാന്‍ പോലും ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുകയാണ്.
Next Story

RELATED STORIES

Share it