Districts

കാസര്‍കോട്ട് രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റു

കാസര്‍കോട്: കനത്ത ചൂടില്‍ രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റു. കടല്‍ത്തീരത്ത് പട്രോളിങ് നടത്തുകയായിരുന്ന കാസര്‍കോട് തീരദേശ സ്‌റ്റേഷനിലെ സീനിയര്‍ പോലിസ് ഓഫിസറും പയ്യന്നൂര്‍ മാത്തില്‍ എരമം നോര്‍ത്ത് സ്വദേശിയുമായ പി കരുണാകര(47)നാണ് സൂര്യാഘാതമേറ്റത്. ഉച്ചയ്ക്ക് ചേരങ്കൈ കടപ്പുറത്താണ് സംഭവം. കഴുത്തിന്റെ പിന്‍ഭാഗത്ത് പൊള്ളലേറ്റ് കരുവാളിച്ച നിലയിലാണ്. ശരീരം ചുവന്നുതുടുത്തിട്ടുണ്ട്. നായന്മാര്‍മൂല പെരുമ്പള കടവത്തെ ബഷീറിന്റെ മകനും ബെദിര പിടിഎം സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയുമായ മുഹമ്മദ് മുബഷീര്‍(ഏഴ്) ആണ് സൂര്യാഘാതമേറ്റ രണ്ടാമന്‍. ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it