kasaragod local

കാസര്‍കോടിന്റേത് ഹൃദയത്തില്‍ നിന്ന് ഊര്‍ന്നുവരുന്ന നൈര്‍മല്യമുള്ള ഭാഷ: രഞ്ജി പണിക്കര്‍



കാസര്‍കോട്: ഓരോ നാട്ടുഭാഷയും നാടിന്റെ സാംസ്‌കാരിക പൈതൃക അടയാളമാണെന്ന് തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കര്‍ പറഞ്ഞു. തെരുവത്ത് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘കാസ്രോട്ടെ ബാസെ’ പുസ്തക പ്രകാശനം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പൈതൃകം നഷ്ടപ്പെടാതെ നോക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.  ഹൃദയത്തില്‍ നിന്ന് ഊര്‍ന്ന് വരുന്ന ഭാഷയാണത്. കാസര്‍കോടന്‍ ഭാഷക്ക് ഏറെ പ്രത്യേകതയുണ്ടെന്ന് അത് കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ ഡോ. നീതുസോണ പുസ്തകം ഏറ്റുവാങ്ങി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഖാദര്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. റഹ്്ാന്‍ തായലങ്ങാടി പുസ്തകം പരിചയപ്പെടുത്തി. ഡോ. അംബികാസുതന്‍ മാങ്ങാട് നാട്ടുഭാഷകളെ കുറിച്ച് പ്രഭാഷണം നടത്തി. മുന്‍ മന്ത്രി സി ടി അഹമ്മദലി, എംഎല്‍എമാരായ പുരുഷന്‍ കടലുണ്ടി, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കേരള ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റി പ്രോ. വൈസ് ചാന്‍സലര്‍ ഡോ . എം അബ്ദുര്‍ റഹ്്മാന്‍, നൂറുല്‍ ഇസ്്‌ലാം യൂനിവേഴ്‌സിറ്റി പ്രേ ാ. ചാന്‍സലര്‍ പ്രഫ. ഫൈസല്‍ഖാന്‍, കോഴിക്കോട് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. അബ്ദുര്‍ റഹ്്മാന്‍, റിട്ട. ജഡ്ജിമാരായ അബ്ദുല്‍ പെര്‍വാഡ്, എം കെ അബ്ദുല്ല സോണ, അഡൂര്‍ ഇബ്രാഹിം,  തുടങ്ങിയവര്‍ സംബന്ധിച്ചു
Next Story

RELATED STORIES

Share it