kasaragod local

കാസര്‍കോടന്‍ കഥ പറയുന്ന 'നിലാവറിയാതെ' ഇന്ന് പ്രദര്‍ശനത്തിന്

കാസര്‍കോട്: ഒന്നര നൂറ്റാണ്ട് മുമ്പുള്ള കാസര്‍കോടന്‍ ജീവിതം പാശ്ചാത്തലമാക്കിയുള്ള സിനിമ ഇന്ന് പ്രദര്‍ശനത്തിന്.  നിലാവറിയാതെ എന്ന പേരിലുള്ള സിനിമ കാസര്‍കോട്ടെ ജാതി ചിന്തയുടെ പശ്ചാത്തലത്തില്‍ പ്രണയകഥ പറയുകയാണ്. സിനിമയില്‍ യക്ഷഗാനം, പൂരക്കളി, തിരുവാതിരക്കളി, വെളിച്ചപ്പാടന്‍ ജീവിതങ്ങള്‍ തുടങ്ങിയവയൊക്കെ ചിത്രീകരിച്ചിട്ടുണ്ട്. മടിക്കൈ, പാലായി, ബേക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രീകരിച്ചത്.
കാസര്‍കോടന്‍ ഭാഷയിലാണ് സിനിമയിലെ സംഭാഷണങ്ങള്‍. കാസര്‍കോട് സ്വദേശികളും പ്രവാസികളുമായ ബിജു പി മത്തായി മാലക്കല്ലും കുറ്റിക്കോലിലെ കുഞ്ഞമ്പു നായരുമാണ് സിനിമയുടെ നിര്‍മാതാക്കള്‍. കാഞ്ഞങ്ങാട് സ്വദേശി ഉല്‍പന്‍ വി നായരാണ് സംവിധായകന്‍. ബദിയടുക്ക സ്വദേശി സുരാജ് മാവിലയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രന്റേതാണ്. ഇദ്ദേഹം കാസര്‍കോടന്‍ നാടന്‍ ഭാഷയില്‍ ഒരു ഗാനം രചിച്ചിട്ടുണ്ട്. നാല് ഗാനങ്ങളാണ് സിനിമയിലുള്ളത്, സുധീര്‍ കരമന, ബാല, സന്തോഷ് കീഴാറ്റൂര്‍, ഇന്ദ്രന്‍സ്, അനുമോള്‍, ശിവാന, ഹരീഷ് തുടങ്ങി നിരവധി താരങ്ങളും കാസര്‍കോട്ടെ നാടക നടന്‍മാരും സിനിമയില്‍ വേഷമിടുന്നുണ്ട്. രണ്ടരക്കോടി രുപ ചെലവിലാണ് നിര്‍മിച്ചത്.
ഇന്നു മുതല്‍ 70 തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. വാര്‍ത്താസമ്മേളനത്തില്‍ നടന്‍ സന്തോഷ് കീഴാറ്റൂര്‍, സംഗീത സംവിധായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, തിരക്കഥാകൃത്ത് സുരാജ് മാവില, നിര്‍മാതാക്കളായ ബിജു പി മത്തായി, കുണമ്പു നായര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it