ernakulam local

കാഷ്വല്‍ ലേബര്‍ നിയമനം : ഫിഷറീസ് യൂനിവേഴ്‌സിറ്റിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി



മരട്: കാഷ്വല്‍ ലേബര്‍ നിയമനം സിപിഎം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിഷറീസ് യൂനിവേഴ്‌സിറ്റിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. രണ്ടു വര്‍ഷം മുമ്പ് നടത്തിയ ടെസ്റ്റിന്റെ റാങ്ക് ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് സിപിഎം രാഷ്ട്രീയ പ്രേരിതമായി തങ്ങളുടെ ബന്ധുക്കളെയും അനുഭാവികളെയും പിന്‍വാതിലിലൂടെ നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് നിയമനം തടഞ്ഞുവച്ചിരിക്കുന്നത്. കഴിഞ്ഞ ജിസിയുടെ കാലാവധി തീര്‍ന്നതിന് ശേഷമാണ് റാങ്ക് ലിസ്റ്റ് അംഗീകരിച്ചതെന്ന് പുതിയ ജിസിയിലെ അംഗങ്ങള്‍ പരാതി ഉന്നയിച്ചതിനാലാണ് നടപടി നീണ്ടുപോവുന്നതെന്നും ഇത് പരിശോധിക്കാന്‍ യൂനിവേഴ്‌സിറ്റിയില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അടുത്ത ജിസിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും രജിസ്ട്രാര്‍ അറിയിച്ചു. എന്നാല്‍ ഈ നിയമനം നീണ്ടുപോവുന്നത് പ്രദേശത്തെ സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. മാര്‍ച്ചിന് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഫ്‌സല്‍ നമ്പ്യാരത്ത് അധ്യക്ഷതവഹിച്ചു. കോണ്‍ഗ്രസ് കുമ്പളം മണ്ഡലം പ്രസിഡന്റ് കെ എം ദേവദാസ് ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് പാറക്കാടന്‍, ഫൈസല്‍ കുമ്പളം, അനീഷ് സി ടി, ബിനോയ് ജോസഫ്, എം വി ഹരിദാസ്, എന്‍ എ ബിന്‍ഷാദ്, ദിലീപ് ടി, മുഹമ്മദ് സഹല്‍, റഷീദ്, റഹീം നാലകത്ത്, സണ്ണി തണ്ണിക്കോട്ട്, ഫെര്‍ബിന്‍ ജോസഫ്, ജോണ്‍സന്‍ കെ ടി, കെ എം സിദ്ദിഖ്, സജീര്‍ കെ എന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it