കാവേരി പ്രശ്‌നം രമ്യമായി പരിഹരിക്കണം: കുമാരസ്വാമി

ബംഗളൂരു: കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ച തര്‍ക്കം രമ്യതയിലൂടെ പരിഹരിക്കണമെന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. നടന്‍ കമല്‍ ഹാസനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കര്‍ണാടകയും തമിഴ്‌നാടും സൗഹൃദബന്ധം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. കര്‍ണാടകയിലെ കര്‍ഷകരെ പോലെ തന്നെ പ്രാധാന്യമുണ്ടു തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കും. എന്തു പ്രശ്‌നമുണ്ടായാലും അതു തുല്യമായി ഇരുസംസ്ഥാനങ്ങളും പങ്കുവയ്ക്കണം. ഭിന്നതകളില്ലാതെ പ്രശ്‌നം പരിഹരിക്കണം- കുമാരസ്വാമി പറഞ്ഞു.
കുമാരസ്വാമിയുടെ നിലപാടില്‍ തൃപ്തിയുണ്ടെന്നാണു കമല്‍ ഹാസന്‍ പറഞ്ഞത്. തമിഴ്‌നാട് സര്‍ക്കാരുകള്‍ കാവേരി പ്രശ്‌നം എപ്പോഴും കോടതി വഴി പരിഹരിക്കാനാണു ശ്രമിച്ചത്. കോടതികള്‍ ഒരിക്കലും പരിഹാരമല്ല. ജനങ്ങള്‍ തമ്മിലുള്ള ബന്ധംകൊണ്ട് മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ- അദ്ദേഹം പറഞ്ഞു.





Next Story

RELATED STORIES

Share it