Flash News

കാവേരി നദീതട കര്‍ഷകര്‍ക്ക് 56 കോടിയുടെ പാക്കേജ്‌



ചെന്നൈ: കാവേരി നദീതടത്തിലെ കര്‍ഷകര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 56 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കാര്‍ഷികാവശ്യങ്ങള്‍ക്കായി 12 മണിക്കൂര്‍ വൈദ്യുതി നല്‍കുന്നതും ഇതിലുള്‍പ്പെടുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു. മേട്ടൂര്‍ ഡാമില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ ഈവര്‍ഷം കുറുവ നെല്‍കൃഷിക്കായി ജലസേചനം നടത്താന്‍ സാധിക്കില്ല. ജലനിരപ്പ് 90 അടി ആയാലേ ഇതിനായി ജലസേചനം നടത്താന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. മേട്ടൂര്‍ ഡാമില്‍ 23.68 അടി മാത്രമാണ് ഇപ്പോള്‍ ജലനിരപ്പ്. ഈ വര്‍ഷത്തെ കഠിനമായ വരള്‍ച്ചയെ കൂടി നേരിടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it