കാവേരി നദീജല തര്‍ക്കംകേന്ദ്ര ശുപാര്‍ശയ്ക്ക് അംഗീകാരം

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതിനുള്ള കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണത്തിനു കേന്ദ്രം നല്‍കിയ ശുപാര്‍ശ സുപ്രിംകോടതി അംഗീകരിച്ചു. കേരളത്തിന്റെയും കര്‍ണാടകയുടെയും എതിര്‍പ്പ് ഹരജി തള്ളിയ കോടതി, ഈ കാലവര്‍ഷത്തിന് മുമ്പ് കര്‍മപദ്ധതി നടപ്പാക്കണമെന്നും ഉത്തരവിട്ടു.
കാവേരി ബോര്‍ഡ് രൂപീകരണം വൈകിയതില്‍ കേന്ദ്രത്തിനെതിരേ നല്‍കിയ കോടതിയലക്ഷ്യ ഹരജികളും കോടതി തള്ളി. അന്തര്‍സംസ്ഥാന നദീജല തര്‍ക്ക നിയമത്തിലെ സെക്ഷന്‍ ആറ് എ അനുസരിച്ച് കരട് പദ്ധതി അനുയോജ്യമാണെന്നും കോടതി കണ്ടെത്തി. ചെയര്‍മാന്‍ ഉള്‍പ്പെടെ 10 അംഗങ്ങളാണ് ബോര്‍ഡിലുണ്ടാവുക. ഫെബ്രുവരി 16ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാവേരി മാനേജ്‌മെന്റ് പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി നല്‍കിയ സമയപരിധി ലംഘിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ തമിഴ്‌നാട് നല്‍കിയ കോടതിയലക്ഷ്യ ഹരജിയും ഇന്നലെ കോടതി തള്ളി. കര്‍ണാടക തിരഞ്ഞെടുപ്പിനു മുമ്പ് പദ്ധതി നടപ്പാക്കിയാല്‍ അതു സംസ്ഥാനത്തെ ബിജെപിയുടെ പ്രകടനത്തെ ബാധിക്കുമെന്നതിനാല്‍ പദ്ധതി നടപ്പാക്കുന്നതു സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
Next Story

RELATED STORIES

Share it