palakkad local

കാവശ്ശേരിയില്‍ ഒന്നര ആഴ്ചയ്ക്കിടെ എട്ടു പേര്‍ക്ക് ഡെങ്കിപ്പനി



ആലത്തൂര്‍: കാവശ്ശേരി പഞ്ചായത്തിലെ ചുണ്ടക്കാട്, മൂപ്പ് പറമ്പ് വാര്‍ഡുകളില്‍ ഒന്നര ആഴ്ചക്കിടെ എട്ട് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥീരികരിച്ചതോടെ പനി പടരുമെന്ന ആശങ്കയില്‍ ജനങ്ങള്‍. എട്ടാം വാര്‍ഡായ ചുണ്ടക്കാട്ടിലെ വാഴയ്ക്കച്ചിറ ,പുഴയ്ക്കല്‍ ഭാഗങ്ങളിലും ഒമ്പതാം വാര്‍ഡായ മൂപ്പ് പറമ്പിലെ ഉച്ചാര്‍ കുളത്തുമാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഈ വാര്‍ഡുകളിലെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ വകുപ്പധികൃതര്‍ ബോധവല്‍ക്കരണ ക്ലാസും, ഫിലീം ഷോയും പനി ക്ലിനിക്കും നടത്തി. ആലത്തൂര്‍  പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി പടരുന്നത്. മേലാര്‍കോട്, ആലത്തൂര്‍ പഞ്ചായത്തുകളില്‍ പോയി വന്നവര്‍ക്കാണ് കൂടുതലായും പനി ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ രണ്ടു മാസമായി ചിറ്റിലഞ്ചേരി മേഖലയില്‍ വ്യാപകമായി ഡെങ്കിപ്പനി പടര്‍ന്നിരുന്നു.ഈ മേഖലയില്‍ ഡെങ്കിപ്പനി ബാധിച്ച് നാല് പേരാണ് മരിച്ചത്.ആലത്തൂര്‍ നഗരത്തിലെ മാലിന്യം പുഴയിലേയും തോട്ടിലേയും വെള്ളത്തില്‍ കലരുന്നത് സ്ഥിതിഗതികള്‍ വഷളാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.ബോധവല്‍ക്കരണവും കൊതുകുനിവാരണ പ്രവര്‍ത്തനവും ഊര്‍ജിതമാക്കുമെന്ന് പാടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it