malappuram local

കാവനൂര്‍ ഗവ. ഹൈസ്‌കൂളില്‍ അധ്യാപക പുനര്‍നിയമനം



അരീക്കോട്:  കാവനൂര്‍ ഗവ. ഹൈസ്‌കൂളില്‍ താല്‍കാലിക അധ്യാപക നിയമനത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്ഡിപിഐ കാവനൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ ജനകീയമാര്‍ച്ചിനൊടുവില്‍ വീണ്ടും കൂടിക്കാഴ്ച നടത്താന്‍ തീരുമാനം. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചതായി മാര്‍ച്ചിന് നേതൃത്വം നല്‍കിയ എസ്ഡിപിഐ ഏറനാട് മണ്ഡലം പ്രസിഡന്റ് പി പി ഷൗക്കത്തലി അറിയിച്ചു. പുതിയ അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള തസ്തികകളിലേക്ക് അനധികൃതമായി സ്വന്തക്കാരെയും രാഷ്ടിയ സ്വാധീനമുപയോഗിച്ചും നിയമനം നടത്താതിരിക്കാന്‍ ഈ വര്‍ഷം സര്‍ക്കാര്‍ മാര്‍ക്കടിസ്ഥാനത്തിലുള്ള മാനദണ്ഡമാണ് നിശ്ചയിച്ചിട്ടുള്ളത്. കാവനൂര്‍ ഗവ. ഹൈസ്‌കൂളില്‍ ഒഴിവുള്ള സയന്‍സ്, മാത്‌സ്, ഇംഗ്ലീഷ്, കായികധ്യാപകന്‍ പോസ്റ്റിലേക്കാണ് നിരവധി പേരില്‍നിന്ന് കൂടിക്കാഴ്ച നടത്തി അഞ്ചുപേരെ നിയമിച്ചത്. സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ക്കടിസ്ഥാനത്തിലുള്ള നിയമനമല്ല നടന്നതെന്ന് ആരോപിച്ച് എസ്ഡിപിഐ നടത്തിയ മാര്‍ച്ചിനൊടുവിലാണ് വീണ്ടും നിയമനം നടത്താന്‍ തീരുമാനമായത്. നാളെ രാവിലെ 10ന് പുതിയ അഭിമുഖം നടക്കുമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു. കാവനൂര്‍ ഗവ. ഹൈസ്‌കൂളില്‍ നിലവിലുള്ള താല്‍ക്കാലിക നിയമനത്തില്‍ ആരെയൊക്കെ നിയമിക്കണമെന്ന് തീരുമാനിക്കുന്നത് ചില സംഘങ്ങളുടെ താല്‍പര്യങ്ങളനുസരിച്ചാണെന്നാണ് ആക്ഷേപം.  ഇന്നലെ ഇളയൂരില്‍ ചേര്‍ന്ന പൊതുപരിപാടിയില്‍ സ്‌കൂള്‍ നിയമനത്തിലെ ചിലരുടെ താല്‍പര്യം തുറന്നുകാട്ടി എസ്്ഡിപിഐ ഏറനാട് മണ്ഡലം പ്രസിഡന്റ് പി പി ഷൗക്കത്തലി, കെ സ ഹീദ്, എം ഹനീഫ, ടി അബ്ദുല്‍ റഷീദ്, പി അബദുസമദ് സംസാരിച്ചു. മര്‍ച്ചിന് നേതൃത്വം നല്‍കിയവര്‍ക്ക് കാംപസ് ഫ്രണ്ട് അഭിവാദ്യമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it