കാഴ്ച പരിമിതര്‍ക്കുള്ള ഏഷ്യാ കപ്പ്: ഇന്ത്യ- പാകിസ്താന്‍ ഫൈനല്‍

കൊച്ചി: കാഴ്ച പരിമിതര്‍ക്കുള്ള പ്രഥമ ഏഷ്യാ കപ്പ് ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. നാളെ നടക്കുന്ന ഫൈനലില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. ഇന്നലെ നടന്ന നിര്‍ണായക മല്‍സരത്തില്‍ ശ്രീലങ്കയെ 32 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്കു യോഗ്യത നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേതന്‍ പട്ടേലിന്റെ അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ആറ് വിക്കറ്റിന് 188 റണ്‍സെടുത്തു. പ്രകാശ് ജെറമിയ (34), അജയ് കുമാര്‍ റെഡ്ഡി (26* ), ദീപക് മാലിക് (27*) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍.
മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം ഏഴ് വിക്കറ്റിന് 156 റണ്‍സിലൊതുങ്ങി. ദേശപ്രിയ 27 റണ്‍സ് നേടി. ശ്രീലങ്കയുടെ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ റണ്ണൗട്ടായി. കേതന്‍ പട്ടേലാണ് മാന്‍ ഓഫ് ദി മാച്ച്.
ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനാണ് പാകിസ്താന്‍ പരാജയപ്പെടുത്തിയത്. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നാളെ രാവിലെ 11നാണ് ഫൈനല്‍.
Next Story

RELATED STORIES

Share it