Flash News

കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി അപൂര്‍വ ജീവി

കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി അപൂര്‍വ ജീവി
X


കൊച്ചി: നഗരത്തിരക്കിനിടയി ല്‍ എത്തിപ്പെട്ട അപൂര്‍വയിനം ജീവി ആളുകളില്‍ കൗതുകമുണര്‍ത്തി. ഏകദേശം 300 ഗ്രാം തൂക്കമുള്ള ഓന്തിനോട് സാദൃശ്യമുള്ള ജീവിയെയാണ് ജൂതതെരുവില്‍ സ്വകാര്യ വ്യക്തിയുടെ ഇലക്‌ട്രോണിക് ഷോപ്പിനു സമീപത്തുനിന്നു കണ്ടെത്തിയത്. വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന ജീവി എങ്ങനെ കൊച്ചിയിലെത്തി എന്നതിനു വ്യക്തതയില്ല. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രോണിക് വസ്തുക്കളുടെ കൂട്ടത്തി ല്‍ അബദ്ധത്തില്‍ എത്തിപ്പെട്ടതാവാമെന്നാണ് നിഗമനം. വനംവകുപ്പിനെ വിവരമറിയിച്ചുവെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. വിവരമറിഞ്ഞ് നിരവധി ആളുകളാണ് ജീവിയെ കാണാനും ഫോട്ടോയെടുക്കാനും തടിച്ചുകൂടിയത്. ഉരഗവര്‍ഗത്തില്‍ പെട്ട ഇഗ്വാന എന്ന ജീവിയാണിതെന്നു ചിലര്‍ അഭിപ്രായപ്പെട്ടുവെങ്കിലും വ്യക്തത വരുത്തിയിട്ടില്ല. തൃശൂര്‍ കാഴ്ചബംഗ്ലാവിലേക്ക് മാറ്റാനും നീക്കം നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it