malappuram local

കാളികാവ് ടൗണ്‍ നവീകരണം പുനരാരംഭിച്ചില്ല

കാളികാവ്: മുടങ്ങിയ ടൗണ്‍ നവീകരണം പുനരാരംഭിക്കാത്തതിനാല്‍ വ്യാപാരികള്‍ ദുരിതത്തില്‍. കടകളിലേക്ക് വാഹനം കടത്താന്‍ കഴിയാത്തതാണ് ദുരിതമായത്. പോലിസ് സ്‌റ്റേഷന്‍, നീലാഞ്ചേരി, ചെത്തുകടവ് ഭാഗത്തേക്കുള്ള റോഡിന്റെ നവീകരണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.
റോഡ് വീതികുറച്ചാണു നിര്‍മിക്കുന്നതെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ പണി തടസ്സപ്പെടുത്തുകയായിരുന്നു. റോഡ് പണി ആരംഭത്തില്‍ തന്നെ ഏറെ വിവാദങ്ങള്‍ നടന്നിരുന്നു. പതിനാല് മീറ്റര്‍ വീതികൂട്ടി കാളികാവ് അങ്ങാടി നവീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ചില എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കുശേഷം അങ്ങാടി പതിമൂന്ന് മീറ്റര്‍ വീതികൂട്ടി പണി തുടങ്ങി. എന്നാല്‍, അങ്ങാടി ജങ്്ഷനില്‍നിന്ന് ചെത്തുകടവ്, പോലിസ് സ്‌റ്റേഷന്‍, നീലാഞ്ചേരി ഭാഗത്തേക്കുള്ള റോഡ് വീതി തീരെ കുറച്ചാണ് ടാറിങ് നടത്തിയത്.
ഒരു ലെയര്‍ കനത്തില്‍ ടാറിങ് നടത്തി അവസാനിപ്പിക്കാനായിരുന്നു നീക്കം. ചെത്തുകടവ് റോഡിന്റെ ടാറിങ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ച എസ്റ്റിമേറ്റിലില്ലെന്നാണ് വിശദീകരണം.
എന്നാല്‍, ഈ ഭാഗത്ത് വീതി കൂട്ടാനായി വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുകയും ചില കെട്ടിട ഭാഗങ്ങള്‍ പൊളിക്കുയും ചെയ്തു. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
Next Story

RELATED STORIES

Share it