Flash News

കാളകളില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ പതഞ്ജലി പദ്ധതിയിടുന്നു

കാളകളില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ പതഞ്ജലി പദ്ധതിയിടുന്നു
X


ന്യൂഡല്‍ഹി : കാളകളെ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ബാബാ രാംദേവ് ബ്രാന്‍ഡ് അംബാസഡറായുള്ള  പതഞ്ജലി പദ്ധതിയിടുന്നു. പുരാതന ഭാരതത്തില്‍ കാളയെ ഊര്‍ജത്തിനായി ഉപയോഗിച്ചിരുന്നു എന്ന ചൂണ്ടിക്കാട്ടിയാണ് പതഞ്ജലി കാളശക്തിയിലൂടെ വൈദ്യുതി ഉല്‍പാദനരംഗത്തേക്ക് കടക്കുന്നത്.  പതഞ്ജലിയുടെ പ്രധാന ഓഹരിയുടമയും മാനേജിംഗ് ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലായാല്‍ രാവിലെ കൃഷിയിടങ്ങളിലും വൈകിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും കാളകളെ ഉപയോഗിക്കാമെന്നാണ് ബാലകൃഷ്ണ പറയുന്നത്. ഇതുവഴി കാളകളെ അറുത്ത് ഇറച്ചിയാക്കി മാറ്റുന്ന പതിവ് മാറ്റാമെന്നും ബാലകൃഷ്ണ ചൂണ്ടിക്കാട്ടി. പദ്ധതിയ്ക്കായി പരീക്ഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായും ഇന്ത്യയിലെ ഒരു പ്രമുഖ വാഹന നിര്‍മാതാവും ഒരു തുര്‍ക്കി കമ്പനിയും പദ്ധതിയില്‍ പങ്കാളിയായേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ 2.5 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന മാതൃക വികസിപ്പിച്ചെടുത്തിട്ടുമുണ്ട്.
Next Story

RELATED STORIES

Share it