കാല്‍ നൂറ്റാണ്ടിനു ശേഷം ഹിമാചലില്‍ സിപിഎമ്മിന് ഒരു സീറ്റ്

ന്യൂഡല്‍ഹി: 24 വര്‍ഷങ്ങള്‍ക്കു ശേഷം ഹിമാചല്‍ പ്രദേശില്‍ സിപിഎമ്മിന് ഒരു സീറ്റ് ലഭിച്ചു. തിയോഗ് മണ്ഡലത്തി ല്‍ ജയിച്ച രാകേഷ് സിന്‍ഹയിലൂടെ രണ്ടു ദശാബ്ദങ്ങള്‍ക്കു ശേഷം ഹിമാചല്‍ പ്രദേശ് അസംബ്ലിയില്‍ സിപിഎമ്മിന് ഒരംഗത്തെ ലഭിച്ചത്. 2000ത്തില്‍ പരം വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി രാകേഷ് വര്‍മയെ തോല്‍പ്പിച്ചാണു രാകേഷ് തന്റെ രണ്ടാം വരവ് ഉജ്ജ്വലമാക്കിയത്. 1993 ല്‍ സിംല മണ്ഡലത്തില്‍ ജയിച്ചെങ്കിലും കേസില്‍പ്പെട്ടു സ്ഥാനം രാജി വയ്ക്കുകയായിരുന്നു. ഹിമാചല്‍പ്രദേശ് കിസാന്‍ സഭാ ജനറല്‍ സെക്രട്ടറിയായ രാകേഷ് നിരവധി കര്‍ഷക സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ നേതാവാണ്. 1993ല്‍ തൊഴില്‍ സമരത്തിനിടെ നടന്ന കൊലക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനു വിലക്കും ലഭിച്ചു. എന്നാല്‍, പിന്നീട് തെളിവില്ലെന്നു കണ്ടു കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. 1993നു മുമ്പ് 1967, 1977 വര്‍ഷങ്ങളിലും സിപിഎമ്മിനു ഹിമാചല്‍ അസംബ്ലിയില്‍ പ്രതിനിധിയുണ്ടായിരുന്നു. ഇക്കുറി 14 സീറ്റിലാണ് സിപിഎം മല്‍സരിച്ചിരുന്നത്. സിംലയില്‍ നിന്നു മല്‍സരിച്ച മുന്‍ മേയറും സിപിഎം സ്ഥാനാര്‍ഥിയുമായ സഞ്ജയ് ചൗഹാന്‍ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. 3047 വോട്ട് മാത്രമാണു ചൗഹാന്‍ ലഭിച്ചത്. 2680 വോട്ട് നേടി കോണ്‍ഗ്രസ്സാണ് നാലാം സ്ഥാനത്ത്.
Next Story

RELATED STORIES

Share it